ഹജ്ജ് സർവിസ് കരിപ്പൂരിലേക്ക് മാറ്റുന്നത് ആലോചനയിൽ
text_fieldsനെടുമ്പാശ്ശേരി: അടുത്ത വർഷത്തെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിലേക്ക് പുനഃസ്ഥാപിക്കുന്നത് പരിശോധിക്കുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സർക്കാറും നിരന്തരം നടത്തുന്ന ഇടപെടലുകളെ തുടർന്നാണിത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹജ്ജ് വിമാന സർവീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
കരിപ്പൂരിൽനിന്ന് വീണ്ടും വലിയ വിമാനം സർവിസ് നടത്തുന്നതിന് സൗദി എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ താമസിയാതെ അനുമതി നൽകും. ഇതിെൻറ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ക്രമേണ മറ്റുകമ്പനികളും വലിയ വിമാനങ്ങൾ സർവിസിന് ഉപയോഗപ്പെടുത്തിയേക്കും. എന്നാൽ, വലിയ വിമാന സർവിസുകൾ വ്യാപകമായി അനുവദിക്കാൻ സാധ്യത കുറവാണ്.
സൗദി എയർലൈൻസാണ് ഇൗ വർഷം ഹജ്ജ് സർവിസ് നടത്തിയത്. അതുകൊണ്ടുതന്നെ സൗദി എയർലൈൻസ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതോടെ ഹജ്ജ് സർവിസും ഇവിടെനിന്ന് തുടങ്ങാൻ സാധ്യത കൂടുതൽ തെളിയും. മലയാളി ഹാജിമാരിൽ 85 ശതമാനത്തിലേറെയും മലബാർ മേഖലയിൽനിന്നുള്ളവരാണ്. അതുകൊണ്ട് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസാകുമ്പോൾ ചെലവ് കുറയും.ഇൗ വിഷയം ഉന്നയിച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ സന്ദർശിക്കും. ഇനി ഹജ്ജ് മന്ത്രാലയമാണ് സമ്മർദം ചെലുത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.