ഹജ്ജ് സർവിസ്: കരിപ്പൂരിെൻറ പ്രതീക്ഷകൾ അസ്തമിക്കുന്നു
text_fieldsെകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസ് പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നു. കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിൽനിന്നുള്ള രണ്ടാമത്തെ എംബാർക്കേഷൻ പോയൻറായി കണ്ണൂരിനെയാണ് പരിഗണിക്കുന്നതെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവന. 2002 മുതൽ 2014 വരെ സുരക്ഷിതമായി ഹജ്ജ് സർവിസ് നടത്തിയ കരിപ്പൂരിനെ പൂർണമായും അവഗണിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. വലിയ വിമാനങ്ങൾക്ക് സൗകര്യമില്ലാത്തതിനാൽ കരിപ്പൂരിനെ ഇനി പരിഗണിക്കാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിലപാട്. വലിയ വിമാനങ്ങൾക്ക് താൽക്കാലികമായി ആറ് മാസത്തേക്ക് മാത്രം ഏർപ്പെടുത്തിയ നിയന്ത്രണമാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
റൺവേയിൽ ബലക്ഷയമുണ്ടെന്ന സി.ആർ.ആർ.ഐയുടെ (സെൻട്രൽ റോഡ്സ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) പഠനറിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു 2015 േമയ് ഒന്ന് മുതൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നത്. പ്രവൃത്തി പൂർത്തീകരിച്ച് 2017 മാർച്ച് ഒന്ന് മുതൽ റൺവേ മുഴുവൻസമയം പ്രവർത്തനം ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളുന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. നവീകരണത്തിന് മുമ്പ് റൺവേയുടെ പി.സി.എൻ (പേവ്മെൻറ് ക്ലാസിഫിക്കേഷൻ നമ്പർ അഥവ ഒരു വിമാനം ലാൻഡ് ചെയ്യുമ്പോൾ റൺവേക്ക് താങ്ങാനാവുന്ന വിമാനത്തിെൻറ ഒരു ടയറിെൻറ ഭാരത്തെ സൂചിപ്പിക്കുന്ന നമ്പർ) 55 ഉള്ളത് 71 ആയി ഉയർന്നിട്ടുണ്ട്. ഇത് ഒട്ടുമിക്ക യാത്രവിമാനങ്ങൾക്കും അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
ഏറ്റവും ഒടുവിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന് അനുകൂല പഠനറിപ്പോർട്ടാണ് കരിപ്പൂരിൽനിന്ന് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചത്. വിഷയത്തിൽ നേരേത്ത തടസ്സംനിന്ന അതോറിറ്റിയിലെ മലയാളി ഉന്നത ഉദ്യോഗസ്ഥൻ അടക്കമുള്ളവർ റിപ്പോർട്ട് അംഗീകരിച്ച് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് ൈകമാറിയെങ്കിലും വീണ്ടും എതിർപ്പുകൾ ഉന്നയിച്ചിരിക്കുകയാണ് ഡി.ജി.സി.എ. അതേസമയം, ഹജ്ജ് ഹൗസ് ഉൾപ്പെടെ ഹജ്ജ് ക്യാമ്പിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കരിപ്പൂരിലാണുള്ളതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. റൺവേ ബലപ്പെടുത്തലിെൻറ പേരിലാണ് എംബാർക്കേഷൻ കൊച്ചിയിലേക്ക് മാറ്റിയത്. ഇൗ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. 400ലധികം ഹാജിമാരുമായി വലിയ വിമാനങ്ങൾ കരിപ്പൂരിൽനിന്ന് നിരവധി വർഷങ്ങൾ സർവിസ് നടത്തിയിട്ടുണ്ട്. കരിപ്പൂരിനെ സംബന്ധിച്ച് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവന പുനഃപരിശോധിക്കണമെന്നും ചെയർമാൻ ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.