നെടുമ്പാശ്ശേരിയിൽനിന്ന് ഇക്കുറി 12,500 ഹജ്ജ് യാത്രക്കാർ
text_fieldsനെടുമ്പാശ്ശേരി: ഇക്കുറി നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജിന് പുറപ്പെടുന്നത് 12,500 തീർഥാടകർ. മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെയാണിത്. നെടുമ്പാശ്ശേരിയിൽനിന്നുള്ള ഹജ്ജ് സർവിസിെൻറ തയാറെടുപ്പുകൾക്ക് ഹജ്ജ് കമ്മിറ്റി യോഗം ആലുവ പാലസിൽ ചേർന്നു.
ഹാജിമാരുടെ എണ്ണം ഇക്കുറി കൂടുതലാണെന്നതിനാൽ ഏഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഹജ്ജിെൻറ ചുമതലയുള്ള വിമാനത്താവള കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ അറിയിച്ചു.
കഴിഞ്ഞ വർഷത്തേതുപോലെ വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് താൽക്കാലിക ഹജ്ജ് ക്യാമ്പായി പ്രവർത്തിക്കുക. പുതിയ രാജ്യാന്തര ടെർമിനലിൽനിന്നാകും ഹാജിമാർ പുറപ്പെടുക. ഹജ്ജ് വളൻറിയർമാരുടെ ഇൻറർവ്യൂ ഈ മാസം 19, 20 തീയതികളിൽ കോഴിക്കോട് ഹജ്ജ് ഹൗസിൽ നടത്താൻ തീരുമാനിച്ചു.
ഹജ്ജ് ക്യാമ്പിലേക്ക് വനിതകൾ അടക്കം 350 വളൻറിയർമാരെയാണ് തെരഞ്ഞെടുക്കുക. യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, അഹമ്മദ് മൂപ്പൻ, സി.എച്ച്. മുഹമ്മദ് ചായിൻറടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ഷെരീഫ് മണിയാട്ടുകുടി, എം.കെ. അബ്ദുറഹ്മാൻ, എസ്. നസറുദ്ദീൻ, മലപ്പുറം എ.ഡി.എം ടി. വിജയൻ, ഹജ്ജ് കോ-ഓഡിനേറ്റർ എൻ.പി. ഷാജഹാൻ, അസിസ്റ്റൻറ് സെക്രട്ടറി പി.കെ. അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.