ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നു
text_fieldsകൊണ്ടോട്ടി: മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍നിന്ന് വീണുകിട്ടിയതും ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്തതുമായ വിലപിടിപ്പുള്ള സാധനങ്ങളാണ് തിരികെ നല്‍കുന്നത്. ഈ വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
തുടര്‍ന്ന്, ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉടമസ്ഥര്‍ക്ക് ഇവ തിരിച്ചുനല്‍കുന്നതിന് നിര്‍ദേശിക്കുകയായിരുന്നു. വിദേശ-ഇന്ത്യന്‍ കറന്‍സികള്‍, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് ഹജ്ജ് കമ്മിറ്റിയുടെ കൈവശമുള്ളത്. ഉടമസ്ഥര്‍ ഒരു മാസത്തിനകം തെളിവ് സഹിതം ഹജ്ജ് ഹൗസില്‍ നേരിട്ട് ഹാജരാകണമെന്ന് അസി. സെക്രട്ടറി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.