ഹജ്ജ്: ഹജ്ജ് കമ്മിറ്റി വഴി അവസരം ലഭിച്ചവർ 18,379 ആയി
text_fieldsകൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാനത്തുനിന്ന് മെഹ്റം േക്വാട്ടയില്‍ 60 പേര്‍ക്കുകൂടി അവസരം ലഭിച്ചു. ഇതോടെ തീര്‍ഥാടനത്തിന് അവസരം ലഭിച്ചവർ 18,379 ആയി. ആദ്യഘട്ടത്തില്‍ 16,776 പേര്‍ക്കും പിന്നീട് കാത്തിരിപ്പ് പട്ടികയിലുള്ള 1,561 പേര്‍ക്കും അവസരം ലഭിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് മെഹ്റം വിഭാഗത്തില്‍ 60 പേര്‍ക്കുകൂടി അവസരം കിട്ടിയത്.
രാജ്യത്താകെ മെഹ്റം വിഭാഗത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ച 714 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ കേരളത്തിൽ നിന്നുള്ള 60 പേരടക്കം 500 പേരെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ട് ഗഡുക്കളും കൂടി ഒരാള്‍ക്ക് 2,51,800 രൂപ വീതം ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ 2024 ഏപ്രില്‍ അഞ്ചിന് മുമ്പ് അടക്കണം.
പണമടച്ച പേ-ഇന്‍ സ്ലിപ്പ്, ഒറിജിനല്‍ പാസ്പോര്‍ട്ട്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സ്ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോറം, അനുബന്ധ രേഖകള്‍ എന്നിവ ഏപ്രില്‍ അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.