8400 പേർ പുണ്യഭൂമിയിലെത്തി
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 28 വിമാനത്തിലായി 8400 പേർ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്കയിലെത്തി. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്ന് 11,845 പേരാണ് ഈ വർഷം നെടുമ്പാശ്ശേരി വഴി യാത്രയാകാൻ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വയസ്സിൽ താഴെയുള്ള 22 കുട്ടികളും സംസ്ഥാനത്തുനിന്നുള്ള ഹാജിമാരോടൊപ്പം പുണ്യഭൂമിയിലെത്തും. സൗദി എയർലൈൻസിെൻറ 39 സർവീസാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ചാർട്ട് ചെയ്തത്. 11 സർവീസാണ് ശേഷിക്കുന്നത്.
നാല് വിമാനത്തിലായി 1200 പേർകൂടി ബുധനാഴ്ച പുറപ്പെടും. പുലർച്ച 12.15, രാവിലെ 7.20, 11.45, വൈകീട്ട് 8.15 എന്നീ സമയങ്ങളിലാണ് വിമാനങ്ങൾ. 26ന് രാത്രി എട്ടിനാണ് അവസാന വിമാനം യാത്രയാകുന്നത്. 450 ഹാജിമാരാണ് ഈ വിമാനത്തിൽ ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.