ഹജ്ജ്: വിമാന സമയപട്ടിക രണ്ട് ദിവസത്തിനകം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്ന തീർഥാടകർക്കുള്ള വിമാനയാത്ര സമയപട്ടിക രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ദിവസം എത്രാമത്തെ വിമാനത്തിൽ പോകണമെന്നും തിരിച്ചെത്തണമെന്നും അറിയിക്കുന്ന ഫ്ലൈറ്റ് മാനിഫെസ്റ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ലഭിക്കണം. ഇതിന് മുന്നോടിയായി വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തിയായി വരികയാണ്.
ഹജ്ജ് ക്യാമ്പിെൻറ ഭാഗമായി ആഗസ്റ്റ് ഏഴ് മുതൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഹജ്ജ് സെൽ പ്രവർത്തനം ഒമ്പതിനും ആരംഭിക്കും. ക്യാമ്പിൽ തീർഥാടകരെ സഹായിക്കാൻ സ്ത്രീകൾ ഉൾപ്പെടെ 350 വളണ്ടിയർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരോട് 11 മുതൽ ഹജ്ജ് ക്യാമ്പിലെത്താൻ നിർദേശിച്ചിട്ടുണ്ട്.
ഇൗ വർഷത്തെ ക്യാമ്പിെൻറ ഉദ്ഘാടനം 12ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. 13ന് രാവിലെ 6.30ന് ആദ്യ ഹജ്ജ് വിമാനം മന്ത്രി കെ.ടി. ജലീലാണ് ഫ്ലാഗ് ഒാഫ് ചെയ്യുക. 39 സർവിസുകളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഒമ്പത് ദിവസം മൂന്ന് വിമാനങ്ങളും നാല് ദിവസം രണ്ട് വിമാനവും അവസാന ദിവസം നാല് വിമാനങ്ങളുമാണുള്ളത്. ഇൗ വർഷം കേരളത്തിൽ നിന്ന് 11,355 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നെതന്ന് ഹജ്ജ് എക്സിക്യൂട്ടീവ് ഒാഫിസറും മലപ്പുറം കലക്ടറുമായ അമിത് മീണ അറിയിച്ചു. കൂടാതെ, ലക്ഷദ്വീപിൽ നിന്നുള്ള 305 പേരും പോണ്ടിച്ചേരിയിൽ നിന്നുള്ള 28 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര പുറപ്പെടുക.
ഹജ്ജിന് അവസരം ലഭിച്ചവരിൽ 83 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സർവിസ് കരിപ്പൂരില്‍ നടത്തണമെന്ന് കേന്ദ്രേത്താട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ വിഷയത്തിൽ അഞ്ച് നിവേദനങ്ങളാണ് കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവര്ക്ക് നല്‍കിയതെന്നും ചെയർമാൻ അറിയിച്ചു. യോഗത്തിൽ അസി. സെക്രട്ടറി അബ്ദുറഹ്മാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. അഹമ്മദ് കുട്ടി, പി.പി. അബ്ദുറഹ്മാൻ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ശരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പൻ, എ.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എസ്.ആർ.ടി.സി 15 അധിക സർവിസുകൾ
കൊണ്ടോട്ടി: മലബാറിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി 15 അധിക സർവിസുകൾ നടത്തും. എ.സി ലോഫ്ലോർ ബസുകളാണ് സർവിസ് നടത്തുക. കോഴിക്കോട്ടുനിന്ന് ഏഴ്, മലപ്പുറത്തുനിന്ന് അഞ്ച്, പൊന്നാനിയിൽനിന്ന് ഒന്ന്, തൃശൂരിൽനിന്ന് രണ്ട് സർവിസുകളാണ് നെടുമ്പാശ്ശേരിയിൽ ക്യാമ്പ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.