ഹജ്ജ് 2017: അപേക്ഷകള്‍ ജനുവരി രണ്ടു മുതല്‍
text_fields
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന്‍െറ ആക്ഷന്‍ പ്ളാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ജനുവരി രണ്ടു മുതല്‍ 24 വരെയാണ് ഹജ്ജ് കമ്മിറ്റി മുഖേന 2017ലെ ഹജ്ജ് കര്‍മത്തിന് പോകാനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാര്‍ച്ച് ഒന്നിനും എട്ടിനും ഇടയിലായി നടക്കും. ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21 മുതല്‍ 23 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നടക്കും. മാര്‍ച്ചില്‍തന്നെ രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയന്‍റുകളില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാന കമ്പനികളുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാകും. അഖിലേന്ത്യ ഹജ്ജ് കോണ്‍ഫറന്‍സും അടുത്ത തവണ മാര്‍ച്ചിലാണ്. തീര്‍ഥാടകര്‍ മാര്‍ച്ച് 31നകം ആദ്യഗഡു അടച്ചതിന്‍െറ പേ ഇന്‍ സ്ളിപ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ഏപ്രില്‍ നാലാണ് പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി. എപ്രില്‍ 21ന് കാത്തിരിപ്പ് പട്ടികയില്‍നിന്ന് അവസരം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 27നകം ഫൈ്ളറ്റ് ഷെഡ്യൂളുകള്‍ തയാറാകും. ജൂലൈ ഏഴ് മുതല്‍ തെരഞ്ഞെടുത്ത തീര്‍ഥാടകര്‍ക്ക് യാത്രാ തീയതി അടക്കമുള്ള വിവരങ്ങള്‍ കൈമാറും. ജൂലൈ 25നാണ് അടുത്ത വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ആഗസ്റ്റ് 26ന് അവസാന വിമാനം. സെപ്റ്റംബര്‍ നാലു മുതല്‍ തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.