ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാനിക്കും
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കു ന്നത് തിങ്കളാഴ്ച അവസാനിക്കും. കഴിഞ്ഞ ജനുവരി നാലിനാണ് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്. ശനിയാഴ്ച വരെ 77,291 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 1,646 പേരും അഞ്ചാം വര്‍ഷക്കാരായി 8,964 പേരുമാണുള്ളത്. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചേക്കും. നാലാം വര്‍ഷ അപേക്ഷകര്‍ 12,552 ആണ് ഇത്തവണ. ജനറല്‍ വിഭാഗത്തില്‍ 54,129 അപേക്ഷകളും ലഭിച്ചു.
ഹജ്ജ് നറുക്കെടുപ്പ് മാര്‍ച്ച് 14 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ഏപ്രില്‍ അഞ്ചിനകം ആദ്യഗഡു 81,000 രൂപ അടക്കണം. ഏപ്രില്‍ 13നകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പണമടച്ച പേ ഇന്‍ സ്ളിപ്പും സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.