ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പാൻകാർഡ് വേണ്ടിവരും
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പണം അടക്കാൻ പാൻകാർഡ് വേണ്ടിവരും. ബാങ്കിങ് നടപടികൾ കർശനമാക്കിയതിെൻറ ഭാഗമായാണ് തീർഥാടകർക്കും പാൻകാർഡ് നിർബന്ധമാക്കുന്നത്. നേരത്തേ, ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിന് 300 രൂപ അടക്കുേമ്പാൾ ചില ബാങ്കുകൾ പാൻകാർഡ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട തീർഥാടകൻ മൂൻകൂർ പണമായി 81,000 രൂപയാണ് അടക്കേണ്ടത്. 49,000 രൂപ വരെയാണ് പാൻകാർഡ് ഇല്ലാതെ ബാങ്കുകൾ സ്വീകരിക്കുക. ഒരു കവർഹെഡിന് ഒന്നിൽ കൂടുതൽപേരുടെ പണം അടക്കേണ്ടി വരും.
അതേസമയം, ഹജ്ജിന് പണമടക്കുന്നവർക്ക് നടപടികൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക് മാനേജർമാരുമായി ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പാൻകാർഡ് ഇല്ലാത്തവർക്ക് ബാങ്കിൽനിന്ന് നൽകുന്ന ഫോറം പൂരിപ്പിച്ച് നൽകിയാൽ മതിയെന്ന് കോഒാഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.