ഹജ്ജ് നറുക്കെടുപ്പ്: 367 പേർക്ക് അവസരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പോകുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ നാലാംവർഷ അപേക്ഷകരിൽനിന്ന് 367 പേർക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചു. ഇതിന് പുറമെ നാലാംവർഷക്കാരിൽനിന്ന് 1000 പേരുടെ കാത്തിരിപ്പ് പട്ടികയും പ്രസിദ്ധീകരിച്ചു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരും സംവരണ വിഭാഗത്തിൽ നിന്ന് നേരിട്ട് അവസരം ലഭിച്ച മുഴുവൻ അപേക്ഷകരും ഏപ്രിൽ അഞ്ചിനകം ആദ്യഗഡു അടയ്ക്കണം. ഹജ്ജ് എക്സിക്യൂട്ടീവ് ഓഫിസറും മലപ്പുറം കലക്ടറുമായ അമിത് മീണ നറുക്കെടുപ്പ് നിർവഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സെർവറുമായി ബന്ധപ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്.
ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽഹമീദ്, നാസിറുദ്ദീൻ, എ.കെ. അബ്ദുറഹ്മാൻ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, എം. അഹമ്മദ് മൂപ്പൻ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുടി, പി.പി. അബ്ദുറഹ്മാൻ, നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, ഹജ്ജ് കോഒാഡിനേറ്റർ ഷാജഹാൻ, അസൈൻ പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.