ഹജ്ജ് എംബാർക്കേഷൻ പോയൻറ്: പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി
text_fieldsകൊണ്ടോട്ടി: ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഇടപെടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാെൻറ മറുപടി വ്യാഴാഴ്ചയാണ് ലഭിച്ചത്.
അതേസമയം, വിഷയത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, ഹജ്ജ് വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് ചെയർമാൻ അയച്ച കത്തിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. കരിപ്പൂരിൽ പ്രവൃത്തി പൂർത്തിയായിട്ടും ഇൗ വർഷത്തെ ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് സംബന്ധിച്ചാണ് കേന്ദ്രത്തിന് കത്ത് അയച്ചിട്ടുള്ളത്.
ഒൗദ്യോഗികമായ മറുപടി ഇതുവരെ ലഭിക്കാത്തതിനാൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഏപ്രിൽ രണ്ടിന് മുംബൈയിൽ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ വിഷയം ഉന്നയിക്കും. ഇതിന് ശേഷം ക്യാമ്പിെൻറ തുടർ നടപടി സ്വീകരികുകയുള്ളൂ. കഴിഞ്ഞ ഹജ്ജ് കമ്മിറ്റിയോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു. സിയാൽ അധികൃതരുമായി ക്യാമ്പുമായി ബന്ധപ്പെട്ട വിഷയം ചർച്ച നടത്തേണ്ടി വന്നാൽ അതിനായി അസി. സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്കുള്ള ഒന്നാംഘട്ട പരിശീലനം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൂർത്തിയായി. മറ്റു ജില്ലകളിൽ അടുത്ത ദിവസങ്ങളിലായി പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.