Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: നാളെ മുതൽ...

ഹജ്ജ്​: നാളെ മുതൽ വിമാനങ്ങൾ വർധിക്കും; ക്യാമ്പിൽ നിയന്ത്രണം

text_fields
bookmark_border
ഹജ്ജ്​: നാളെ മുതൽ വിമാനങ്ങൾ വർധിക്കും; ക്യാമ്പിൽ നിയന്ത്രണം
cancel

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 410 തീ​ർ​ഥാ​ട​ക​ർ കൂ​ടി ഞാ​യ​റാ​ഴ്​​ച യാ​ത്ര തി​രി​ച്ചു. തീ​ർ​ഥാ​ട​ക​രു​മാ​യി 12.25 നാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​നം യാ​ത്ര​യാ​യ​ത്. ഇ​തോ​ടെ 2,460 പേ​രാ​ണ് നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ​നി​ന്ന്​ ഇ​തു​വ​രെ യാ​ത്ര തി​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 6.55 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ 410 പേ​ർ കൂ​ടി യാ​ത്ര തി​രി​ക്കും. ചൊ​വ്വാ​ഴ്​​ച മു​ത​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടെ ഹ​ജ്ജ് ക്യാ​മ്പി​ൽ തി​ര​ക്കേ​റു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 8, 9 തീ​യ​തി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഹ​ജ്ജ് ക്യാ​മ്പി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. 

ലക്ഷദ്വീപ്​ തീർഥാടകർ നാളെ ക്യാമ്പിലെത്തും
നെ​ടു​മ്പാ​ശ്ശേ​രി: ലക്ഷദ്വീപ്​ തീർഥാടകർ ചൊവ്വാഴ്​ച നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തും.  ഒമ്പത് ദ്വീപുകളിൽനിന്നായി 142 പുരുഷന്മാരും 133 സ്ത്രീകളും രണ്ട് വളൻറിയർമാരും അടക്കം 277 പേരാണ് ലക്ഷദ്വീപിൽനിന്ന്​ ചൊവ്വാ​ഴ​്​ച ഹജ്ജിന്​ യാത്ര തിരിക്കുന്നത്. മൂന്ന് കപ്പലുകളിൽ രണ്ട് ദിവസങ്ങളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്. ശനിയാഴ്ച എത്തിയ എം.വി ലഗൂൺ കപ്പലിൽ 129 പേരും ഞായറാഴ്​ച എത്തിയ എം.വി കോറൽസ്, ലക്ഷദ്വീപ് സീ എന്നീ കപ്പലുകളിലായി 148 പേരുമാണ് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajj pilgrimmalayalam newsHajj 2018
News Summary - Hajj 2018: More Flight for Pilgrims -Kerala News
Next Story