ഹജ്ജ് 2020: അപേക്ഷഫോറം വിതരണം 15 മുതൽ
text_fieldsകരിപ്പൂർ: അടുത്ത വർഷത്തെ ഹജ്ജിെൻറ അപേക്ഷഫോറം വിതരണം ഒക്ടോബർ 15 മുതൽ. വെള്ളിയാ ഴ്ച ഹജ്ജ്കാര്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അടുത്ത വർഷത്തെ ഹജ്ജിെൻറ പ്രഖ്യാപനം ഒക്ടോബർ 10ന് ഉണ്ടാകും. നിലവിലെ തീരുമാനപ്രകാരം ഡിസംബർ അഞ്ചുവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. തുടർന്ന് ഡിസംബർ രണ്ടാം വാരം നറുക്കെടുപ്പ് നടക്കും. അവസരം ലഭിക്കുന്നവർ ആദ്യഗഡു രണ്ടാഴ്ചക്കകം അടക്കണം.
താമസ കെട്ടിടങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രസംഘം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി സന്ദർശനം നടത്താനും ധാരണയായി.
ഹജ്ജ് തീർഥാടനം കണ്ണൂരിൽനിന്നും വേണം –മുഖ്യമന്ത്രി
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഹജ്ജ് തീർഥാടനത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുമായി കൂടിക്കാഴ്ച നടത്തി.
നിലവിൽ സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്നാണ് ഹജ്ജിന് പുറപ്പെടുന്നത്. കണ്ണൂരിൽനിന്നുകൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാൽ തമിഴ്നാടിനും കർണാടകയുടെ തെക്കൻ പ്രദേശത്തുള്ളവർക്കും പ്രയോജനം ലഭിക്കും. ഈ വിഷയം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായും ചർച്ച ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഷയം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി മറുപടി നൽകിയതായി കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻ വികാസ് പദ്ധതി പ്രകാരം കൂടുതൽ ഗുണഭോക്താക്കളെയും കൂടുതൽ പ്രദേശത്തേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളം ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.