നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിെൻറ ഹജ്ജ് ക്വോട്ട 10834
text_fieldsകരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് ക്വോട്ടയിൽ അധിക ക്വോട്ട ഉൾപ്പെടെ സംസ്ഥാനത്തുനിന്ന് 10,834 പ േർക്ക് അവസരം. 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിലു ം 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിലും ഉൾപ്പെടെ 2832 പേർക്ക് നറുക്കെടുപ്പില ്ലാതെ നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ള 8002 സീറ്റുകളിലേക്ക് ജനറൽ വിഭാഗം അപേക്ഷകര ിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ തിങ്കളാഴ്ച നടന് ന നറുക്കെടുപ്പ് മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. 1000 പേരുടെ കാത്തിരിപ്പ് പട്ടികയും പ്രസി ദ്ധീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് അവരുടെ രജിസ്ട്രേഡ് മൊബൈല്‍ ഫോൺ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. പണമടക്കൽ, പാസ്പോർട്ട്, മറ്റു രേഖകള്‍ എന്നിവയു ടെ സമര്‍പ്പണം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനുവരി 17ന് ശേഷം അറിയിക്കും. ഇക്കുറി കേരളത്തിൽനിന്ന് 17 കുട്ടികളുൾപ്പെടെ 26,081 അപേക്ഷകരാണുള്ളത്. ഇതിൽ 1095 പേർ 70 വയസ്സിന് മുകളിലുള്ളവരും 1737 പേർ മഹ്റം (പുരുഷ തുണയില്ലാതെ നാല് പേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവർക്കാണ് നേരിട്ട് അവസരം ലഭിച്ചത്. കേരളത്തിെൻറ മുസ്ലിം ജനസംഖ്യപ്രകാരം 6383 ആണ് യഥാർഥ ക്വോട്ട. അപേക്ഷകർ കുറവായ സംസ്ഥാനങ്ങളിലെ സീറ്റുകൾ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധിക ക്വോട്ട ലഭിച്ചത്.
ഹജ്ജിന് അവസരം ലഭിച്ചവരുടെ ലിസ്റ്റ് കാണാം...
NOs ONLY by Madhyamam Daily on Scribd
അതേസമയം, മുൻവർഷത്തെക്കാൾ 638 സീറ്റുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഇക്കുറി അപേക്ഷകരും കേരളത്തിൽ കുറവായിരുന്നു. അപേക്ഷകരിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകർ. ഈ വർഷം കരിപ്പൂരിൽനിന്ന് മദീനയിലേക്കും കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കുമാണ് ഹജ്ജ് സർവിസ്.
വനിതകൾക്ക് പുതുതായി നിർമിക്കുന്ന പുതിയ കെട്ടിടത്തിെൻറ നിർമാണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കാരാട്ട് റസാഖ് എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.കെ. അഹമ്മദ്, അനസ് ഹാജി, മുഹമ്മദ് കാസിം കോയ, പി. അബ്ദുറഹ്മാൻ, മുസ്ലിയാർ സജീർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കടക്കൽ അബ്ദുൽ അസീസ് മൗലവി, എൽ. സുലൈഖ, മുസമ്മിൽ ഹാജി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, കൊണ്ടോട്ടി നഗരസഭ ചെയർേപഴ്സൻ ഷീബ, കൗൺസിലർ രജനി, ടി.കെ. അബ്ദുറഹ്മാൻ, പി.കെ. അസ്സയിൻ, ഷിറാസ് കോഴിക്കോട്, അഷ്റഫ് അരയങ്കോട് എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് ഫൈസി സ്വാഗതവും കലക്ടർ ജാഫർ മലിക് നന്ദിയും പറഞ്ഞു.
അപേക്ഷകർ കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന്
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരിൽ കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലക്കാർ. മൊത്തം അപേക്ഷയുടെ പകുതിയും ഈ രണ്ട് ജില്ലകളിൽ നിന്നാണ്. 17 കുട്ടികളടക്കം 26,081 പേരാണ് ഇത്തവണ അപേക്ഷിച്ചത്. ഇതിൽ 7,767 പേർ മലപ്പുറവും 6,027 പേർ കോഴിക്കോടുമാണ്. മൊത്തം അപേക്ഷകരിൽ 14,307 പേർ സ്ത്രീകളും 11,757 പേർ പുരുഷന്മാരുമാണ്.
മറ്റ് ജില്ലകളിലെ അപേക്ഷകർ: ആലപ്പുഴ (408), എറണാകുളം (1636), ഇടുക്കി (203), കണ്ണൂർ (3,311), കാസർകോട് (2016), െകാല്ലം (645), കോട്ടയം (286), പാലക്കാട് (1,435), പത്തനംതിട്ട (125), തിരുവനന്തപുരം (794), തൃശൂർ (825), വയനാട് (586).
അപേക്ഷിച്ചവരിൽ 80.11 ശതമാനവും പുറപ്പെടൽ കേന്ദ്രമായി കോഴിക്കോട് വിമാനത്താവളമാണ് തെരഞ്ഞെടുത്തത്. 20,880 പേരാണ് കോഴിക്കോട് നൽകിയത്. 5,184 പേരാണ് നെടുമ്പാശ്ശേരി തെരഞ്ഞെടുത്തത്.
പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ മൂന്നു കേന്ദ്രങ്ങള്‍ –മന്ത്രി
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച തീർഥാടകരുടെ പാസ്പോർട്ടുകൾ സ്വീകരിക്കാൻ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് നറുക്കെടുപ്പും വനിത ബ്ലോക്ക് നിർമാണ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കരിപ്പൂർ ഹജ്ജ് ഹൗസിന് പുറമെ കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കുക. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ കണ്ടെത്തി സംരക്ഷിക്കുന്ന നടപടി സംസ്ഥാനത്ത് പൂര്‍ണതയിലേക്ക് നീങ്ങുകയാണ്. വഖഫ് ഭൂമികള്‍ കണ്ടെടുക്കാനുള്ള നടപടി 60 ശതമാനവും പൂര്‍ത്തിയായി.
40 ശതമാനം സ്വത്ത് കണ്ടെത്തുന്ന സര്‍വേ നടപടി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. വഖഫ് സ്വത്തുക്കള്‍ കണ്ടെത്തി സംരക്ഷിക്കുന്നതില്‍ പൂര്‍ണ നേട്ടം കൈവരിച്ച സംസ്ഥാനമായി ഇതോടെ കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.