ഹജ്ജ് അപേക്ഷ: പ്രായപരിധി ഒഴിവാക്കി
text_fieldsകരിപ്പൂർ: 2022ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.
ഒാൺലൈനായാണ് അപേക്ഷ നൽകേണ്ടത്. 70 വയസ്സിെൻറ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കൊപ്പം സഹായിയായി ഒരാൾ വേണം. ഒരു കവറിൽ രണ്ട് 70 വയസ്സിന് മുകളിലുള്ളവരുണ്ടെങ്കിൽ രണ്ട് സഹായികളെ അനുവദിക്കും. സഹായികളായി ഭാര്യ, ഭർത്താവ്, സഹോദരങ്ങൾ, മക്കൾ, മരുമക്കൾ, പേരമക്കൾ, സഹോദരപുത്രൻ, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 70 വയസ്സിെൻറ സംവരണ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി/ സഹായി യാത്ര റദ്ദാക്കുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അപേക്ഷകർ കൂടിയാൽ നറുക്കെടുപ്പ് വഴിയാകും തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.