ഹജ്ജ്: അപേക്ഷകർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ നൽകണം
text_fieldsകരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോേകാൾ സൗദി അറേബ്യ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കുറി 18നും 60നും ഇടക്ക് പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിക്കുക. നേരത്തേ, കേന്ദ്ര ഹജ്ജ് കമ്മിറ്റി 65 വയസ്സ് വരെയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
പുതിയ നിർദേശ പ്രകാരം 60 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി ലഭിക്കില്ല. അപേക്ഷ നിരസിച്ചവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി എസ്.എം.എസ് മുഖേന അറിയിപ്പ് നൽകുന്നുണ്ട്. ഇത്തവണ സംസ്ഥാനത്തു നിന്ന് 6506 േപരാണ് അപേക്ഷ നൽകിയിരുന്നത്. പുതിയ മാനദണ്ഡപ്രകാരം 60 വയസ്സിന് മുകളിലുള്ളവർ പട്ടികയിൽനിന്ന് പുറത്താകും.
കോവിഡ് പകർച്ചവ്യാധി സാഹചര്യത്തിൽ ഹജ്ജ് കർമം നിർവഹിക്കാൻ തയാറുള്ള അപേക്ഷകർ, പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ (http://www.hajcommittee.gov.in) അപ്‌ലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർ അതിെൻറ സർട്ടിഫിക്കറ്റും രണ്ട് ഡോസും സ്വീകരിച്ചവർ രണ്ടാമത്തെ ഡോസിെൻറ സർട്ടിഫിക്കറ്റുമാണ് അപ്‌ലോഡ് ചെേയ്യണ്ടത്.
ഏത് വാക്സിനാണ് (കോവാക്സിൻ, കോവിഷീൽഡ്) സ്വീകരിച്ചതെന്നും കുത്തിവെപ്പ് എടുത്ത തീയതിയും ഇതിനൊപ്പം നൽകണം. സംശയങ്ങൾക്ക് ജില്ല ട്രെയിനർമാരുമായോ സംസ്ഥാന ഹജ്ജ്് കമ്മിറ്റി ഓഫിസ് (0483 2710717), റീജനൽ ഓഫിസ് (0495 2938786) എന്നിവിടങ്ങളിലോ ഫോൺ മുഖേന ബന്ധപ്പെടാം. അതേസമയം, ഇന്ത്യക്കുള്ള ഹജ്ജ് േക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.