ഹജ്ജ് അപേക്ഷ: തീയതി വീണ്ടും നീട്ടി
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഇത് മൂന്നാം തവണയാണ് ഇക്കുറി അപേക്ഷ തീയതി നീട്ടുന്നത്. ഡിസംബർ 23 വരെയാണ് സമയം നീട്ടിയത്. നേരത്തെ, നിശ്ചയിച്ചത് പ്രകാരം ചൊവ്വാഴ്ചയായിരുന്നു അവസാന തീയതി. 25,867 അപേക്ഷകളാണ് ഇത്തവണ കരിപ്പൂർ ഹജ്ജ് ഹൗസിൽ ലഭിച്ചത്. ഇതിൽ 70 വയസ്സ് വിഭാഗത്തിൽ 1059 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ (വിത്തൗട്ട് മെഹ്റം) 1680ഉം ജനറൽ വിഭാഗത്തിൽ 23,128 അപേക്ഷകളുമാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം 43,000ത്തോളം അപേക്ഷകളായിരുന്നു കേരളത്തിൽ. ഒക്ടോബർ പത്ത് മുതൽ നവംബർ പത്ത് വരെയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ആദ്യം സമയപരിധി നിശ്ചയിച്ചത്. അപേക്ഷകൾ കുറഞ്ഞതോടെ ഇത് ഡിസംബർ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
മുൻവർഷത്തേക്കാൾ അപേക്ഷ കുറഞ്ഞതിനാൽ 17 വരെ സമയം നീട്ടി. എന്നിട്ടും പ്രതീക്ഷിച്ച അപേക്ഷകർ ലഭിക്കാതെ വന്നതോടെയാണ് ഒടുവിൽ 23ലേക്ക് നീട്ടിയത്. ജനുവരി ആദ്യവാരമായിരിക്കും ഹജ്ജ് നറുക്കെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.