ഹജ്ജ് അപേക്ഷ സമർപ്പണം 31ന് അവസാനിക്കും; അപേക്ഷിച്ചവർ 8,060
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2022ലെ ഹജ്ജിന് ഇതുവരെ ലഭിച്ചത് 8,060 അപേക്ഷ. 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 436 പേരും മെഹ്റമില്ലാത്ത (ആണ്‍തുണ) സ്ത്രീകളുടെ വിഭാഗത്തില്‍ 1,223 പേരും ജനറല്‍ വിഭാഗത്തില്‍ 6,401 പേരുമാണ് അപേക്ഷിച്ചത്.
ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ എസ്.എം.എസായി മുഖ്യഅപേക്ഷകന് അയച്ചിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍നിന്നും അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചും യൂസര്‍ ഐ.ഡി ഉപയോഗിച്ചും കവര്‍ നമ്പര്‍ ലഭിക്കും. കവര്‍ നമ്പറിന് മുമ്പുള്ള കെ.എൽ.ആർ എന്നത് 70 വയസ്സ് വിഭാഗത്തെയും ഡബ്ല്യൂ.എം.കെ.എൽ.എഫ് എന്നത് മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തെയും കെ.എൽ.എഫ് എന്നത് ജനറല്‍ കാറ്റഗറിയെയുമാണ് സൂചിപ്പിക്കുന്നത്.
ജനുവരി 20 വരെ സമര്‍പ്പിച്ച അപേക്ഷകളില്‍ കവര്‍ നമ്പര്‍ എസ്.എം.എസിലൂടെയോ വെബ്സൈറ്റിലൂടെയോ ലഭിക്കാത്തവരുണ്ടെങ്കില്‍ അവരുടെ പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. ഫോൺ: 0483 2710717, 2717572, 0495 2938786.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.