ഹജ്ജ്: അപേക്ഷ ബുധനാഴ്ച കൂടി
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ബുധനാഴ്ച അവസാനിക്കും. ഇക്കുറി അപേക്ഷകൾ കുറഞ്ഞതോെട സ്വീകരിക്കുന്നതിനുള്ള സമ യപരിധി രണ്ട് തവണ നീട്ടിയിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഒക്ടോബർ 10 മുതലാണ് ഇൗ വർഷത്തെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. നവംബർ 17 വരെയായിരുന്നു ആദ്യം സമയം നിശ്ചയിച്ചിരുന്നത്. അപേക്ഷകർ മൂന്നിലൊന്നായി കുറഞ്ഞതോടെ ഇത് ഡിസംബർ 12 വരെ നീട്ടി. ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് 19 വരെയാക്കി സമയം നീട്ടിയത്.
ചൊവ്വാഴ്ച വരെ 42,079 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചത്. ഇതില്‍ 70 വയസ്സ് കഴിഞ്ഞവരുെട വിഭാഗത്തില്‍ 1,177 പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 1,993ഉം ജനറല്‍ വിഭാഗത്തില്‍ 38,909 പേരും അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷിച്ചവരിൽ അപാകതകളില്ലാത്ത, സ്വീകാര്യയോഗ്യമായ എല്ലാവർക്കും കവര്‍ നമ്പറുകള്‍ ഇതിനകം എസ്.എം.എസ് ആയോ തപാല്‍ മുഖേനയോ അയച്ചിട്ടുണ്ടെന്ന് അസി. സെക്രട്ടറി അറിയിച്ചു.
ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in, keralahajcommittee.org എന്നീ വെബ്സൈറ്റുകളില്‍നിന്ന് അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്തും കവര്‍ നമ്പര്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിച്ചിട്ടും കവര്‍ നമ്പര്‍ ലഭിക്കാത്തവർ ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചിന് മുമ്പായി പണമടച്ച രസീത്, ഹജ്ജ് അപേക്ഷയുടെ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, ബാങ്ക് അക്കൗണ്ട് തുടങ്ങി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് ബന്ധപ്പെടണം. 22ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.