വനിത അംഗത്തെ ഉൾപ്പെടുത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി വനിത അംഗത്തെ ഉൾപ്പെടുത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രണ്ട് എക്സ് ഒഫിേഷ്യാ അംഗങ്ങൾ ഉൾപ്പെടെ 16 അംഗ കമ്മിറ്റിയെയാണ് സർക്കാർ നാമനിർദേശം ചെയ്തത്.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ എൽ. സുലൈഖയാണ് ഹജ്ജ് കമ്മിറ്റിയിൽ അംഗമായ വനിത. െഎ.എൻ.എൽ പ്രതിനിധിയായാണ് സുലൈഖ കമ്മിറ്റിയിൽ എത്തിയത്. മുസ്ലിംലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് എം.പി, ഇടത് എം.എൽ.എമാരായ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിൻ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കൊണ്ടോട്ടി നഗരസഭയിലെ ഇടത് അംഗം അബ്്ദുറഹിമാൻ എന്ന ഇണ്ണി, മലപ്പുറം നഗരസഭയിലെ ഇടതു അംഗം മുസ്ലിയാർ സജീർ എന്നിവരും ജനപ്രതിനിധികൾ എന്ന നിലയിൽ കമ്മിറ്റിയിൽ അംഗങ്ങളായി.
ഡോ. ബഹാവുദ്ദീൻ കൂരിയാട് (സമസ്ത), കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), എം.എസ്. അനസ് അരൂർ (ശിയാ വിഭാഗം), സി. മുഹമ്മദ് ഫൈസി കൊടുവള്ളി, മുഹമ്മദ് കാസിം കോയ പൊന്നാനി (സുന്നി എ.പി വിഭാഗം), വി.ടി. അബ്്ദുല്ലക്കോയ തങ്ങൾ (ജമാഅത്തെ ഇസ്ലാമി), പി.കെ. അഹമ്മദ് (കെ.എൻ.എം), എച്ച്. മുസമ്മിൽ ഹാജി എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി നാമനിർദേശം ചെയ്തത്. വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല കലക്ടർ അമിത് മീണ എന്നിവരാണ് എക്സ് ഒഫിഷ്യോ അംഗങ്ങൾ.
ഹജ്ജ് കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കും. സുന്നി എ.പി വിഭാഗത്തിൽനിന്നുള്ള സി. മുഹമ്മദ് ഫൈസി ചെയർമാനാകുമെന്നാണ് സൂചന.
ആദ്യ വനിതയായി സുലൈഖ
കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗമായി എൽ. സുലൈഖ ചരിത്രത്തിൽ ഇടം നേടി. ആഗസ്റ്റ് 13ന് നിലവില്‍ വരുന്ന പുതിയ കമ്മിറ്റിയിലാണ് െഎ.എൻ.എൽ നേതാവും കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സനുമായ സുലൈഖ സ്ഥാനംപിടിച്ചത്.
മലപ്പുറം പൊന്നാനി തെയ്യങ്ങാട് ഗവ. എൽ.പി സ്കൂളിലെ അധ്യാപികയായ സുഹറാബിയെ ഹജ്ജ് വളൻറിയര്‍ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് പടന്നക്കാടിനടുത്ത കരുവളം സ്വദേശിനിയായ സുലൈഖയെ ഹജ്ജ് കമ്മിറ്റിയിൽ അംഗമാക്കുന്നത്. കരുവളം വാർഡിൽനിന്ന് െഎ.എൻ.എൽ പ്രതിനിധിയായി നഗരസഭയിലേക്ക് വിജയിച്ച സുലൈഖ പാലിയേറ്റിവ് കെയർ വളൻറിയറുമാണ്.
െഎ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിയും നാഷനൽ ലീഗ് വനിതവിഭാഗം ജനറൽ സെക്രട്ടറിയുമാണ്. ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗമായതിൽ സന്തോഷമുണ്ടെന്നും എല്ലാവരെയും ഒരുമിച്ചുനിർത്തി സ്ത്രീശാക്തീകരണത്തിനായി പ്രയത്നിക്കുമെന്നും എൽ. സുലൈഖ ‘മാധ്യമ’ത്തോട് പറഞ്ഞു.
കരുവളത്തെ ടി.പി. കാത്തിമിെൻറയും എൽ. ദൈനബിയുടെയും മകളാണ്. ഖത്തറിലെ വ്യവസായി എസ്.കെ. അമീറാണ് ഭർത്താവ്. സ്റ്റെല്ല മേരിസ് സ്കൂൾവിദ്യാർഥി എസ്.കെ. ഫാത്തിമത്ത് നജ ബീഗം ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.