Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുത്തവർഷം...

അടുത്തവർഷം കരിപ്പൂരിലും നെടുമ്പാ​​േശ്ശരിയിലും ഹജ്ജ്​ എംബാർക്കേഷനെന്ന്​​ മന്ത്രി

text_fields
bookmark_border
അടുത്തവർഷം കരിപ്പൂരിലും നെടുമ്പാ​​േശ്ശരിയിലും ഹജ്ജ്​ എംബാർക്കേഷനെന്ന്​​ മന്ത്രി
cancel

ന്യൂഡൽഹി: അടുത്തവർഷം ഹജ്ജ്​ തീർഥാടകർക്ക്​ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഹജ്ജ്​ എംബാർ​ക്കേഷൻ പോയൻറ്​ ഉപയോഗിക്കാമെന്ന്​ ന്യൂനപക്ഷ കാര്യ മ​​ന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി അറിയിച്ചതായി ടൂറിസം മന്ത്രി അൽഫോൺസ്​ കണ്ണന്താനം.

കരിപ്പൂരി​െല ഹജ്ജ്​ എംബാർ​ക്കേഷൻ പോയൻറ്​ പുനഃസ്​ഥാപിക്കുന്നതോടൊപ്പം നെടുമ്പാ​േശ്ശരിയി​ലേത്​ തുടരാനുമാണ്​ കേന്ദ്ര തീരുമാനമെന്നും അൽഫോൺസ്​ കണ്ണന്താനത്തെ മുഖ്​താർ അബ്ബാസ്​ നഖ്​വി അറിയിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ റ​ൺവേ ​പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ്​​ ഹജ്ജ്​ എംബാർക്കേഷൻ പോയൻറ്​ നെടുമ്പ​ാശ്ശേരി വിമാനത്താവളത്തിലേക്ക്​ മാറ്റിയത്​.

എന്നാൽ, കരിപ്പൂരിൽ റ​ൺവേ പ്രവൃത്തി പൂർത്തിയായിട്ടും ഹജ്ജ്​ എംബാർ​​ക്കേഷൻ പുനഃസ്​ഥാപിക്കാത്തത്​ ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിരുന്നു. എംബാർക്കേഷൻ പോയൻറ്​ കരിപ്പൂരിൽ പുനഃസ്​ഥാപിക്കുമെന്ന്​ നേരത്തേ​ മുഖ്​താർ അബ്ബാസ്​ നഖ്​വിയെ സന്ദർശിച്ച കേരള ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്​ ഫൈസിക്കും മുസ്​ലിം ലീഗ്​ എം.പിമാർക്കും അദ്ദേഹം ഉറപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarippur airportmalayalam newsEmbarcation Point
News Summary - hajj embarcation karippur-kerala news
Next Story