കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ: കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തും
text_fieldsതിരുവനന്തപുരം: ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിൽ പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാറുമായി വീണ്ടും ചർച്ച നടത്താനും നടപടി ഉണ്ടാകാത്തപക്ഷം ബദൽ സംവിധാനം ഒരുക്കാനും സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ഹജ്ജ് ക്വോട്ട സംബന്ധിച്ച വിവരം ലഭ്യമാകുന്നതോടെ അടിയന്തരമായി സ്വീകരിക്കേണ്ട തുടർനടപടികളുടെ ആക്ഷൻ പ്ലാൻ തയാറാക്കി.
സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കോവിഡ് വാക്സിൻ സ്വീകരിച്ച ഹജ്ജ് അപേക്ഷകർക്ക് കേന്ദ്ര സർക്കാറിന്റെ കോവിൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത വിഷയം ചർച്ച ചെയ്തു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ധാരണയായി. ഹജ്ജ് തീർഥാടകരെ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ കെ.എസ്.ആർ.ടി.സി വോൾവോ ബസുകളുടെ ലഭ്യത സംബന്ധിച്ച് സംസ്ഥാന ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്യും. സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സൗദിയിൽ കേരള ഭക്ഷണം ലഭ്യമാക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തും.
ഹജ്ജ് ഹൗസ് വനിത ബ്ലോക്ക് സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചു. ഹജ്ജ്കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.