കരിപ്പൂരിന് ഹജ്ജ് കേന്ദ്രം നഷ്ടപ്പെട്ടതിന് കാരണം സർക്കാറിന്റെ പിടിപ്പുകേട് –കുഞ്ഞാലിക്കുട്ടി
text_fieldsകൊണ്ടോട്ടി: കരിപ്പൂരിന് ഹജ്ജ് കേന്ദ്രം നഷ്ടപ്പെട്ടതിന് കാരണം സർക്കാറിന്റെ പിടിപ്പുകേടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഹജ്ജ് എമ്പാർക്കേഷൻ പോയൻറ് നിലനിർത്തുക, വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകുക, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകുക, കരിപ്പൂർ വികസനം സാധ്യമാക്കുക, പ്രദേശവാസികൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിമാനത്താവളത്തിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻറ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നിലനിൽപിനായി സമരം നടത്തുന്ന കർഷകേരാടുള്ള ഐക്യ പരിപാടിക്ക് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി നേതൃത്വം നൽകി. പ്രവാസി ലീഗ് കാമ്പയിൻ ഉദ്ഘാടനം ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു.
പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, അഡ്വ. പി.എം.എ. സലാം, പി. അബ്ദുൽ ഹമീദ് എം.എൽ.എ, ടി.വി. ഇബ്രാഹീം എം.എൽ.എ, കാപ്പിൽ മുഹമ്മദ് പാഷ, സറീന ഹസീബ്, പി.കെ.സി. അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദ് കുട്ടി, എം.എ. കാദർ, വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ, കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൻ ഫാത്തിമ സുഹ്റ, എം.എസ്. അലവി, ടി.എച്ച്. കുഞ്ഞാലിഹാജി, വി.പി. അബ്ദുൽ ഹമീദ്, ബക്കർ ചെർന്നൂർ, കെ.എ. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.