ഹജ്ജ് എംബാർക്കേഷൻ പോയൻറ്: കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി നിലനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 2020ല്‍ വിമാനത്താവളത്തിലുണ്ടായ അപകടകാരണം കണ്ടെത്തുന്നതിന് നിയോഗിച്ച സമിതി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ മാത്രമേ വലിയ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വിസ് പുനരാരംഭിക്കൂവെന്നാണ് അറിയുന്നതെന്നും ടി.വി. ഇബ്രാഹീമിെൻറ സബ്മിഷന് മറുപടി നൽകി.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറായി 2002 മുതല്‍ കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തിക്കുന്നു. 2015ല്‍ റണ്‍വേയുടെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. 2018 വരെ തുടർന്നു. സംസ്ഥാന സര്‍ക്കാറിെൻറ ശ്രമഫലമായി 2019 ല്‍ കോഴിക്കോടിനെ പരിഗണിച്ചു. 2020 ആഗസ്റ്റില്‍ നടന്ന വിമാനദുരന്തത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് അഭ്യര്‍ഥിച്ചു. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. റോഡിെൻറ അറ്റകുറ്റപ്പണി യഥാസമയം നടത്താനും നടപടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിജ്ഞാനം ഉള്‍പ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച് ആൻഡ് ട്രെയിനിങ് ഡയറക്ടര്‍ക്കും ശിപാര്‍ശ നല്‍കിയതായും സി. ദിവാകരെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
സര്‍ക്കാറിെൻറ 'മിഷന് 676' ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ 3150 വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക നീന്തല്‍ പരിശീലനം നല്കി. വർധിച്ചുവരുന്ന ജലാശയ അപകടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ ഊര്‍ജിതമായ നടപടി സ്വീകരിച്ചുവരുകയാണ്. മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിൽ സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.
സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങള്‍ക്കും പരിശീലനം നല്‍കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ലൈഫ് ഗാര്‍ഡുകളെ നിയമിച്ച് മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ദേവസ്വം ബോർഡിനു കീഴിെല സ്കൂൾ, കോളജ് നിയമനങ്ങളിൽ പട്ടിക വിഭാഗ സംവരണ ആവശ്യം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വി.പി. സജീന്ദ്രെൻറ ശ്രദ്ധക്ഷണിക്കൽ മറുപടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എ.പി. അനിൽകുമാറാണ് വിഷയം ഉന്നയിച്ചത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംവരണങ്ങൾ പാലിച്ചാണ് ഇപ്പോൾ ദേവസ്വം ബോർഡിൽ നിയമനങ്ങളെന്നും സ്െപഷൽ റിക്രൂട്ട്മെൻറ് നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.