ചെറിയ വിമാനത്താവളങ്ങൾക്കും ഹജ്ജ് സർവിസ്; കരിപ്പൂരിന് അവഗണന
text_fieldsകൊണ്ടോട്ടി: ഹജ്ജ് സർവിസിന് അനുമതി നൽകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തെ അവഗണിക്കുമ്പോൾ മറ്റ് ചെറിയ വിമാനത്താവളങ്ങൾക്ക് ഇളവ്. കരിപ്പൂരിനെക്കാളും വലുതായതിനാലാണ് നെടുമ്പാശ്ശേരിയെ തെരഞ്ഞെടുത്തതെന്നാണ് കേന്ദ്രം നേരത്തേ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ ഇൗ മാനദണ്ഡമൊന്നും ബാധകമല്ല.
കോഡ് സി -യിൽ ഉൾപ്പെടുന്ന ചെറിയ വിമാനത്താവളങ്ങളായ വാരാണസി, ഔറംഗബാദ്, റാഞ്ചി, ഗയ എന്നിവിടങ്ങളിൽ നിന്നെല്ലാം ഹജ്ജ് സർവിസിന് അനുമതി നൽകിയിട്ടുണ്ട്. കോഡ് ഡി -യിൽ ഉൾപ്പെടുന്ന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് ടെൻഡർ. വിമാന കമ്പനികളുടെ സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷം ഡി.ജി.സി.എ അനുമതിയോടെ സർവിസ് നടത്താമെന്നാണ് ടെൻഡർ നോട്ടീസിൽ പറയുന്നത്. ഇതേ മാനദണ്ഡം കരിപ്പൂരിനും നൽകുകയാണെങ്കിൽ കോഡ് ഇ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താം. ഇടത്തരം, വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താൻ കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്ന് എയർപോർട്ട് അതോറിറ്റി തന്നെയാണ് റിേപ്പാർട്ട് നൽകിയതും.
കരിപ്പൂരിനെ ഹജ്ജ് എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്ത 2002 മുതൽ ഈ അടിസ്ഥാനത്തിലായിരുന്നു ജംബോ വിമാനമായ ബി 747-400 ഉപയോഗിച്ച് സർവിസ് നടത്തിയിരുന്നത്. പരമാവധി 450 തീർഥാടകർ വരെ ഒരു വിമാനത്തിൽ കരിപ്പൂരിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ട്. കരിപ്പൂരിെൻറ അതേ വിഭാഗത്തിൽപ്പെടുന്ന കോഡ് ഡി -യിൽപ്പെടുന്ന വിമാനത്താവളമാണ് ലഖ്നോ. കേരളത്തിൽ നിന്നുള്ളതിനെക്കാൾ തീർഥാടകരും ഇവിടെയുണ്ട്. എന്നാൽ, കരിപ്പൂരിനോട് ഒരു നയവും ലഖ്നോവിനോട് മറ്റൊരു നയവുമാണ് വ്യോമയാന മന്ത്രാലയം സ്വീകരിക്കുന്നത്. ഇവിടെനിന്ന് കോഡ് ഡി -യിൽപ്പെട്ട എ 310, ബി 767, കോഡ് സി -യിൽപ്പെട്ട എ 320, ബി 737 േശ്രണികളിലെ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് ടെൻഡർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.