ഹജ്ജ് വിമാനനിരക്ക്: ജി.എസ്.ടി 13 ശതമാനം കുറച്ചിട്ടും തീർഥാടകർക്ക് ആശ്വാസമില്ല
text_fieldsകരിപ്പൂർ: ഹജ്ജ് വിമാനനിരക്കിലുള്ള ജി.എസ്.ടി 13 ശതമാനം കുറച്ചിട്ടും ഹജ്ജ് തീർഥാടക ർക്ക് ആശ്വാസമില്ല. മുൻവർഷവുമായി താരതമ്യം െചയ്യുേമ്പാൾ ഇക്കുറി ടിക്കറ്റ് നിരക് കിൽ എണ്ണായിരത്തോളം രൂപയുടെ വർധന വന്നതാണ് തിരിച്ചടിയായത്. കഴിഞ്ഞവർഷം ഹജ്ജ് തീർഥാടകർക്കുള്ള വിമാന ടിക്കറ്റ് നിരക്കിന് 18 ശതമാനമാണ് ജി.എസ്.ടി ഈടാക്കിയിരിക ്കുന്നത്.
സാധാരണ വിമാനയാത്രക്കാരിൽനിന്ന് അഞ്ച് ശതമാനം മാത്രം ഈടാക്കുേമ്പാഴാ യിരുന്നു ഹജ്ജ് തീർഥാടകരിൽനിന്ന് 18 ശതമാനം ഈടാക്കിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ജി.എസ്.ടി കൗൺസിൽ യോഗം ചേർന്ന് ഹജ്ജിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചത്. നികുതിയിൽ 13ശതമാനം കുറവ് വന്നിട്ടും ഇക്കുറി തീർഥാടകർക്ക് ഇതിെൻറ ആനുകൂല്യം ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം കേരളത്തിൽനിന്ന് പുറപ്പെട്ട തീർഥാടകർക്ക് ജി.എസ്.ടിയും വിമാനത്താവള നികുതിയും ഉൾപ്പെടെ 74,450 രൂപയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. ഇതിൽ 59,871.61 രൂപയായിരുന്നു വിമാനടിക്കറ്റ് നിരക്ക്. ബാക്കി 14,571.39 രൂപയും നികുതിയായിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം െചയ്യുേമ്പാൾ ഇക്കുറി ടിക്കറ്റ് നിരക്കിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കരിപ്പൂരിൽ 8,169 വർധിച്ച് 68,040 രൂപയാണ് നിരക്ക്. ഇതിനോടൊപ്പം ജി.എസ്.ടിയും വിമാനത്താവള നികുതിയും ചേരുേമ്പാൾ മൊത്തം 71,442 രൂപയാകും. നെടുമ്പാശ്ശേരിയിൽ 8,093 വർധിച്ച് 67,964 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നികുതി ഉൾപ്പെടെ 71,362 രൂപയാണ് മൊത്തം നിരക്ക്.
വീണ്ടും പോകുന്നവർ 37,340 രൂപ അടക്കണം
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ ഒരിക്കൽ ഹജ്ജ് ചെയ്തവരാണെങ്കിൽ 37,340 രൂപ അധികം അടക്കണം. 2,000 സൗദി റിയാലിന് തുല്യമായ തുകയാണ് അടക്കേണ്ടത്. കഴിഞ്ഞ വർഷവും ഒരിക്കൽ ഹജ്ജ്, ഉംറ ചെയ്തവർ 2,000 റിയാൽ അടക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇത് പിന്നീട് ഹജ്ജിന് മാത്രമായി ചുരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.