ഹജ്ജ്: നറുക്കെടുപ്പ് ഇന്ന്
text_fieldsകരിപ്പൂർ: ഇൗ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പൂർ ഹ ജ്ജ് ഹൗസിൽ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി സഹകരിച്ചാണ് നറുക്കെടുപ്പ് പൂർ ത്തിയാക്കുക. നറുക്കെടുപ്പ് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. ഇക്കുറി കേരളത്തിൽനിന്ന് 11,197 പേർക്കാണ് അവസരം ലഭിച്ചത്.
70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിലും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയവരും ഉൾപ്പെടെ 3,210 പേർക്ക് ഇക്കുറി നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ബാക്കിയുള്ള 8,262 സീറ്റുകളിലേക്കാണ് ജനറൽ വിഭാഗത്തിലെ അപേക്ഷകരിൽനിന്ന് നറുക്കെടുപ്പ് നടത്തുക. ബാക്കിയുള്ളവരെ ഉൾപ്പെടുത്തി കാത്തിരിപ്പുപട്ടികയും തയാറാക്കും. അധികമായി ലഭിക്കുന്ന സീറ്റുകളിൽ കാത്തിരിപ്പുപട്ടികയിൽ മുന്നിലുള്ളവർക്കാണ് അവസരം ലഭിക്കുക. ഇക്കുറി കേരളത്തിൽനിന്ന് 43,115 അപേക്ഷകരാണുള്ളത്. ഇതിൽ 1,199 പേർ 70 വയസ്സിന് മുകളിലുള്ളവരും 2,011 പേർ മഹ്റം (പുരുഷ തുണയില്ലാതെ നാലുപേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവർക്കാണ് നേരിട്ട് അവസരം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.