ഹജ്ജ്; കൂടുതൽ തീർഥാടകർ മലപ്പുറത്തുനിന്ന്
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന്. ജനറല്‍ വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലുമായി 4,785 പേര്‍ക്കാണ് അവസരം.
ഹജ്ജിന് അവസരം ലഭിച്ചവർ ജില്ല അടിസ്ഥാനത്തിൽ
കാസര്‍കോട് 1,077
കണ്ണൂര്‍ 1,714
വയനാട് 231
കോഴിക്കോട് 2,412
മലപ്പുറം 4,785
പാലക്കാട് 846
തൃശൂര്‍ 665
എറണാകുളം 1,252
ഇടുക്കി 135
കോട്ടയം 196
പത്തനംതിട്ട 78
ആലപ്പുഴ 295
കൊല്ലം 435
തിരുവനന്തപുരം 469
ആകെ അപേക്ഷകൾ 20,636
അവസരം ലഭിച്ചത് 14,590
ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ 8,305
നറുക്കെടുപ്പില്ലാത്ത വിഭാഗങ്ങളായ 65 വയസ്സിനു മുകളിലുള്ളവരില്‍ നിന്ന് 3,462
പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകൾ 65 നു മുകളില്‍ 512
45 നു മുകളില്‍ 2,311, വെയ്റ്റിങ് ലിസ്റ്റിൽ 6,046 പേര്‍
(കൂടുതല്‍ ക്വോട്ട ലഭിക്കുന്നതോടെ ഇവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അവസരം നല്‍കും)
പുറപ്പെടൽ വിമാനത്താവളങ്ങൾ
കോഴിക്കോട് 5,578
കൊച്ചി 5,181
കണ്ണൂര്‍ 3,809
പരിശീലന ക്ലാസുകള്‍ ഞായറാഴ്ച മുതല്‍; സംസ്ഥാനതല ഉദ്ഘാടനം താനൂരില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായുള്ള ക്ലാസുകളുടെ ആദ്യഘട്ടം ഡിസംബര്‍ 15 വരെ നീളും. മുഴുവന്‍ ജില്ലകളിലുമായി 60ല്‍പരം ക്ലാസുകളാണ് ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുക. ഒാരോ ജില്ലയിലും തിരഞ്ഞെടുത്ത തീര്‍ഥാടകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പങ്കെടുത്ത വിവരം തീര്‍ഥാടകരുടെ പരിശീലന കാര്‍ഡില്‍ രേഖപ്പെടുത്തും. ഓരോ സ്ഥലത്തെയും ക്ലാസുകളുടെ വിവരങ്ങള്‍ ഔദ്യോഗിക പരിശീലകര്‍ അറിയിക്കും. തിരഞ്ഞെടുക്കപ്പെട്ട 20 പരിശീലകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.
സാങ്കേതിക പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച മലപ്പുറം താനൂരില്‍ ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും. ട്രെയിനിങ് ഓര്‍ഗനൈസര്‍ യു. മുഹമ്മദ് റഊഫ്, ഫാക്കൽറ്റി അംഗങ്ങളായ കെ.ടി. അമാനുല്ല, ഷാജഹാന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.