ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന് 8587 പേർ
text_fieldsകോഴിക്കോട്: സംസ്ഥാനത്തുനിന്ന് ഇൗ വർഷം 10,981പേരെ ഹജ്ജ് തീർഥാടനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്തു. മുംബൈയിലെ ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലാണ് വിവിധ സംസ്ഥാനങ്ങളിലെ തീർഥാടകരെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് 8587 പേരാണിതിലുള്ളത്. 70 വയസ്സ് കഴിഞ്ഞ 1270 പേരെയും മഹ്റമില്ലാതെ (പുരുഷ തുണ) 1124 സ്ത്രീകളെയും പ്രത്യേക സംവരണ വിഭാഗത്തിലുൾപ്പെടുത്തി നേരത്തേ തെരഞ്ഞെടുത്തിരുന്നു.
നറുക്കെടുപ്പ് വിവരങ്ങൾ hajcommittee.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ, അപേക്ഷകൻ നൽകിയ മൊബൈൽ നമ്പറിലും ലഭ്യമാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ മുഖേനയും വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ്വൃത്തങ്ങൾ അറിയിച്ചു.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 81,000 രൂപ ആദ്യ ഗഡുവായി ജനുവരി 31നകം അടക്കണം. തുടർച്ചയായി അഞ്ചാം വർഷവും അപേക്ഷിക്കുന്നവർക്ക് നേരത്തേയുണ്ടായിരുന്ന മുൻഗണന റദ്ദാക്കിയതിനെതിരെ കേരള ഹജ്ജ് കമ്മിറ്റിയും അപേക്ഷകരും സമർപ്പിച്ച ഹരജി സുപ്രീംകോടതിയുെട പരിഗണനയിലാണ്. ഇൗ ഹരജി ജനുവരി 30ന് കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചൊവ്വാഴ്ച നറുക്കെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.