ഹജ്ജ്: കാത്തിരിപ്പ് പട്ടികയിലുള്ള 155 പേർക്കുകൂടി അവസരം
text_fieldsകരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുൾപ്പെട്ട 155 പേർക്കുകൂടി അവസരം.ക്രമനമ്പര്‍ 1018 മുതല്‍ 1173 വരെയുള്ളവര്‍ക്കാണ് ഹജ്ജിന് പുതുതായി അവസരം ലഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കണം. പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോം, വൈറ്റ് ബാക്ഗ്രൗണ്ട് ഫോട്ടോ എന്നിവ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫിസിൽ ജൂൺ 10നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2710 717, 0483-2717572.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.