ഏറ്റവും ചെറിയ ‘ഹാജി’പുണ്യഭൂമിയിൽ
text_fieldsനെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിൽ പങ്കെടുക്കുന്ന ഏറ്റവും ചെറിയ ‘ഹാജി’ ചൊവ്വാഴ്ച പുണ്യഭൂമിയിലെത്തി. തലശ്ശേരി സ്വദേശി ചെറാംകോട്ട് വീട്ടിൽ അബ്ദുൽ റസാഖ്-ഫസീന ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകൻ മുഹമ്മദ് മുസ്തഫയാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജി. ചൊവ്വാഴ്ച വൈകീട്ട് 5.15ന് യാത്ര തിരിച്ച സൗദി എയർലൈൻസ് വിമാനത്തിലാണ് മാതാപിതാക്കളോടൊപ്പം മുഹമ്മദ് മുസ്തഫ പുറപ്പെട്ടത്.
രണ്ട് വയസ്സിന് മുകളിലുള്ളവർക്ക് ഹജ്ജിന് മുതിർന്നവരെപ്പോലെ പൂർണമായ തുകയും അടക്കേണ്ടി വരും. അസീസിയ കാറ്റഗറിയിലാണ് അബ്ദുൽ റസാക്കും കുടുംബവും. ഈ കാറ്റഗറിയിലേക്കുള്ള 2,01,750 രൂപയും അടച്ച ശേഷമാണ് ഇവർ മുഹമ്മദ് മുസ്തഫയെ കൂടെ കൂട്ടിയത്.
തുടർച്ചയായ അഞ്ചുവർഷ അപേക്ഷകരുടെ റിസർവേഷനിലാണ് ഈ വർഷം അബ്ദുൽ റസാക്കിനും കുടുംബത്തിനും അവസരമൊരുങ്ങിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ ഹജ്ജ് യാത്രയിൽ മാതാപിതാക്കളോപ്പം കൂട്ടണമെങ്കിൽ 11,850 രൂപ അധികം അടച്ചാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.