രാഷ്ട്രീയ ഇടപെടലുണ്ടായാൽ ഇൗ വർഷം തന്നെ കരിപ്പൂരിൽ നിന്ന് ഹജ്ജ് വിമാനം
text_fieldsകൊണ്ടോട്ടി: രാഷ്ട്രീയസമ്മർദമുണ്ടായാൽ ഇൗ വർഷം തന്നെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് സർവിസ് ആരംഭിക്കാനാകും. ബി 747-400, ബി 777-300 ഇ.ആർ ഇനത്തിലെ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് ഇത്തവണ വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. 450 പേർക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനമാണ് ബി 747-400. കഴിഞ്ഞ വർഷവും ഇതേ വിമാനമാണ് ടെൻഡറിൽ ഉൾപ്പെട്ടതെങ്കിലും സർവിസ് നടത്തിയത് എ 330 ഉപയോഗിച്ചായിരുന്നു.
ബി 747-400 ഇനത്തിലെ യാത്രവിമാനം എണ്ണത്തിൽ വളരെ കുറവാണ്. അതേസമയം, ബി 777-300 ഇ.ആർ ഇനത്തിലെ വിമാന സർവിസിന് കരിപ്പൂർ അനുയോജ്യമാണെന്നാണ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ട്. ഇൗ ഗണത്തിലെ വിമാനങ്ങൾക്കുള്ള അനുമതി കാക്കുന്നതിനിടയിലാണ് ഇത്തവണ ടെൻഡർ വിളിച്ചത്. അനുമതി ലഭിച്ചാൽ ഒരു വർഷത്തോളം പകൽ മാത്രമായിരിക്കും സർവിസ്.
ജൂലൈ അവസാനമാണ് കേരളത്തിൽ നിന്നുള്ള ഇൗ വർഷത്തെ ഹജ്ജ് സർവിസ് ആരംഭിക്കുക. നിലവിൽ കരിപ്പൂരിൽ പകൽ സമയങ്ങളിൽ റിസ നിർമാണത്തിന് വേണ്ടി റൺേവ അടക്കുന്നുണ്ട്. ജൂണിൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ റൺവേ മുഴുവൻ സമയവും പ്രവർത്തനമാരംഭിക്കും. ഇതോടെ ജൂൈല-ആഗസ്റ്റ് മാസങ്ങളിൽ പകൽ സമയത്ത് തന്നെ കരിപ്പൂരിൽ നിന്ന് സർവിസ് നടത്താനാകും.
രണ്ട് വിമാനങ്ങൾക്കിടെ നാല് മണിക്കൂർ ഇടവേള വേണെമന്നാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാലിച്ചാലും ദിവസം 300 േപർക്ക് സഞ്ചരിക്കാവുന്ന മൂന്ന് വിമാനങ്ങളുടെ സർവിസ് നടത്താനാകും. എന്നാൽ, സംസ്ഥാന സർക്കാറിെൻറയും കേരളത്തിൽ നിന്നുള്ള എം.പിമാരുടെയും സമ്മർദം ഉയർന്നാൽ മാത്രമേ ഇൗ വർഷം കരിപ്പൂരിൽ നിന്ന് സർവിസ് ആരംഭിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.