ഹജ്ജ് നയം: മുജാഹിദ് നേതാക്കൾ മൻമോഹൻസിങ്ങിനെ കണ്ടു
text_fieldsകൊച്ചി: കേന്ദ്ര ഹജ്ജ് നയം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാറിൽ പ്രതിപക്ഷം സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് മുജാഹിദ് സംസ്ഥാന നേതാക്കൾ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങുമായി കൂടിക്കാഴ്ച നടത്തി. വർഷങ്ങളായി രാജ്യത്തെ ഹജ്ജ് തീർഥാടകർ അനുഭവിക്കുന്ന സൗകര്യങ്ങളും ഇളവുകളും ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം ശക്തമായി ഇടപെടുമെന്നും മൻമോഹൻസിങ് നേതാക്കൾക്ക് ഉറപ്പുനൽകി.
െഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.എൻ.എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ, പ്രഫ. കെ.വി. തോമസ് എം.പി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.