ഹജ്ജ് മുന്നൊരുക്കം: സിയാലിൽ യോഗം ചേർന്നു
text_fieldsകൊച്ചി: ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യോഗം ചേർന്നു. ഹജ്ജ് കമ്മിറ്റി ചെയർമാ൯ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മനസുകളിൽ നവോന്മേഷവും ഊർജവും പകരുന്ന തീർത്ഥാടനങ്ങളിലൂടെ ആത്മാവിന്റെ വിമലീകരണമാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാ൯ അധ്യക്ഷത വഹിച്ചു. ഹാജിമാർ പാസ്പോർട്ടുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും പാസ്പോർട്ടുകളിൽ സ്റ്റിക്കറുകളും മറ്റും പതിക്കുന്നത് മൂലം സെക്യുരിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും എമിഗ്രേഷ൯ വിഭാഗം ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിനേഷൻ ലഭിക്കേണ്ട അപേക്ഷകർ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഹോമിയോ വകുപ്പിന്റെ ഷിഫാ കിറ്റ് ഈ വർഷവും ഹജ്ജ് ക്യാമ്പിൽ വിതരണം ചെയ്യും.ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫർ കയാൽ, കാസിം കോയ, പി.ടി അക്ബർ, എക്സിക്യുട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എ൯. മുഹമ്മദാലി, മനു (സിയാൽ) എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.