ഒടുവിൽ കേരളത്തിലും ഹജ്ജ് ചട്ടം; റിപ്പോർട്ട് തയാറാക്കാൻ നിർദേശം
text_fieldsകരിപ്പൂർ: 2002ലെ ഹജ്ജ് നിയമത്തിെൻറ ചുവടുപിടിച്ച് ഒടുവിൽ കേരളത്തിലും ഹജ്ജ് ചട്ടം തയാറാക്കുന്നു. കേന്ദ്രം നിയമം പാസാക്കി 18 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി നിയമത്തിന് ചട്ടം തയാറാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇതിനോടകം ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങൾ ചട്ടം നിർമിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമത്തിലുണ്ട്. 2002ലെ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നിയമത്തിെൻറ ഭാഗമായുള്ള ചട്ടങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് റിപ്പോർട്ട് നൽകാൻ സർക്കാർ ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി മുൻ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അബൂബക്കർ ചെങ്ങാട്ടിലിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം 1999 മുതൽ 2013വരെ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്.
കൂടാതെ, 2002ൽ വിദേശകാര്യമന്ത്രാലയം നിയമം തയാറാക്കുേമ്പാൾ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് യോഗത്തിൽ സംബന്ധിച്ചതും ഇദ്ദേഹമായിരുന്നു. റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ൈഫസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശദ ചർച്ച നടത്തി.
ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമെന്ന് അബൂബക്കർ യോഗത്തിൽ അറിയിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, അനസ് ഹാജി എന്നിവരെ ഉൾപ്പെടുത്തി ഉപസമിതിയെയും നിശ്ചയിച്ചു. റിപ്പോർട്ട് ഹജ്ജ് കമ്മിറ്റി സംസ്ഥാന സർക്കാറിന് കൈമാറും. തുടർന്ന് നിയമസഭയിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.