ഹജ്ജ് യാത്രനിരക്ക് വർധന: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വീഴ്ചയെന്ന് ആരോപണം
text_fieldsകരിപ്പൂർ: രൂപയുെട മൂല്യത്തകർച്ചയെ തുടർന്നു, ഹജ്ജ് തീർഥാടനം പൂർത്തിയാക്കി തിരിച്ചെത്തിയവരുടെ വിമാന നിരക്കിലുണ്ടായ വർധന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വീഴ്ചയെന്ന് ആരോപണം. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ട കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരുടെ ടിക്കറ്റ് നിരക്കിൽ 6,205 രൂപയാണ് വർധിച്ചത്. മറ്റ് എംബാർക്കേഷൻ പോയൻറുകളിൽനിന്നുള്ളവരുടെ നിരക്കിലും മാറ്റം വന്നിട്ടുണ്ട്.
ഹജ്ജിന് സാധാരണ നേരത്തേതന്നെ വിമാന കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചാണ് കരാറുണ്ടാകുക. ഇൗ വർഷം ഫെബ്രുവരിയിലാണ് കമ്പനികളിൽനിന്ന് ടെൻഡർ വിളിച്ചത്. തുടർന്ന് നിരക്ക് നിശ്ചയിച്ചതിനുശേഷമാണ് ഹാജിമാരിൽനിന്ന് മുഴുവൻ തുകയും ഇൗടാക്കുക. ഇത്തവണ കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് 924 ഡോളറായിരുന്നു ടിക്കറ്റ് നിരക്കായി നിശ്ചയിച്ചത്. അഞ്ച് തവണകളായി ഇൗ പണം കേന്ദ്രം വിമാന കമ്പനികൾക്ക് കൈമാറിയതിനിടെ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടായെന്നാണ് ഹജ്ജ് കമ്മിറ്റി സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഡോളറിന് 65 രൂപ നിശ്ചയിച്ചാണ് നിരക്ക് കണക്കാക്കിയത്. എന്നാൽ, ജൂലൈ ഏഴിന് ആദ്യഗഡുവായി 30 ശതമാനം തുക വിമാന കമ്പനികൾക്ക് നൽകുേമ്പാൾ മൂല്യം 68.72 ആയിരുന്നു. രണ്ടാം ഗഡുവായി ആഗസ്റ്റ് 22നാണ് 20 ശതമാനം നൽകുന്നത്. ഇൗ സമയം ഡോളറിന് 69.74 ആണ് രൂപയുടെ മൂല്യം. പിന്നീട് മൂന്ന് തവണകളായി ഡോളറിന് 71.12, 72.89, 74.13 എന്ന നിരക്കിലാണ് തുക ൈകമാറിയത്.
ഹാജിമാരിൽനിന്ന് ൈകപറ്റിയ തുക ആദ്യഘട്ടത്തിൽതന്നെ വിമാന കമ്പനികൾക്ക് കൈമാറിയിരുന്നെങ്കിൽ മൂല്യത്തകർച്ച മൂലമുള്ള ഭാരം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. അവസാന സമയങ്ങളിൽ യാത്ര റദ്ദാക്കുന്നതുൾപ്പെടെയുള്ളവ പരിഗണിച്ചാണ് വിവിധ ഘട്ടങ്ങളായി കമ്പനികൾക്ക് തുക കൈമാറുന്നത്. യാത്ര റദ്ദാക്കിയാൽ തുക തിരിച്ചുനൽകണമെന്ന് കമ്പനികളുമായി നേരത്തേതന്നെ കരാറിൽ എത്തിയിരുന്നെങ്കിൽ ഇൗ പ്രശ്നത്തിനും പരിഹാരം കാണാൻ സാധിക്കുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.