ഹജ്ജ്: അപേക്ഷകരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു; കവർ നമ്പർ അനുവദിച്ച് തുടങ്ങി
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024 ലെ ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സ്വീകാര്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു. കവർ നമ്പർ മുഖ്യ അപേക്ഷകന് തുടർ ദിവസങ്ങളിൽ എസ്.എം.എസ് ആയി ലഭിക്കും. കവർ നമ്പറിന് മുന്നിൽ 70 വയസ്സ് വിഭാഗത്തിന് KLR എന്നും, വിത്തൗട്ട് മെഹ്റത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.
ഇതുവരെ 7657 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 607 അപേക്ഷകൾ 70 വയസ്സ് വിഭാഗത്തിലും, 863 അപേക്ഷകൾ ലേഡീസ് വിത്തൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 6187 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ്. ഹജ്ജ് അപേക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജില്ല ട്രയിനിങ് ഓർഗനൈസർമാരുമായി ബന്ധപ്പെടാം.
ജില്ല ട്രയിനിങ് ഓർഗനൈസർമാർ: പേരും ഫോൺ നമ്പറും
തിരുവനന്തപുരം - മുഹമ്മദ് യൂസഫ് - 9895648856
കൊല്ലം - ഇ. നിസാമുദ്ദീൻ - 9496466649
പത്തനംതിട്ട - എം. നാസർ - 9495661510
ആലപ്പുഴ - സി.എ. മുഹമ്മദ് ജിഫ്രി - 9495188038
കോട്ടയം - പി.എ. ശിഹാബ് - 9447548580.
ഇടുക്കി - സി.എ. അബ്ദുൽ സലാം - 9961013690
എറണാകുളം - ഇ.കെ. കുഞ്ഞുമുഹമ്മദ് - 9048071116
തൃശൂർ - ഷമീർ ബാവ - 9895404235
പാലക്കാട് - കെ.പി. ജാഫർ - 9400815202
മലപ്പുറം - യു. മുഹമ്മദ് റഊഫ് - 9846738287
കോഴിക്കോട് - നൗഫൽ മങ്ങാട് - 8606586268
വയനാട് - കെ. ജമാലുദ്ദീൻ - 9961083361
കണ്ണൂർ - എം.ടി. നിസാർ - 8281586137
കാസർകോട് - കെ.എ. മുഹമ്മദ് സലീം - 9446736276
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.