ഹജ്ജ് സർവിസ് ആഗസ്റ്റ് 13 മുതൽ
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് സർവിസുകൾ ആഗസ്റ്റ് 13 മുതൽ. നേരത്തേ, ആഗസ്റ്റ് എട്ട് മുതലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരുന്നത്. ഇത് ആഗസ്റ്റ് 13 മുതൽ 26 വരെയായിട്ടാണ് മാറ്റിയിരിക്കുന്നത്. സൗദി എയർലൈൻസിനാണ് ഇൗ വർഷത്തെ ഹജ്ജ് സർവിസിെൻറ ചുമതല. ഇത്തവണ 300 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഹജ്ജ് സർവിസിനായി ഉപയോഗിക്കുകയെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. പ്രതിദിനം രണ്ടിലധികം വിമാന സർവിസുകളുണ്ടാകും. വിശദമായ ഷെഡ്യൂൾ തയാറായി വരുന്നതായും അധികൃതർ പറഞ്ഞു.
നേരത്തേ, 450 പേർക്ക് സഞ്ചരിക്കാവുന്ന ബി -747 ഉപയോഗിച്ച് സർവിസ് നടത്തുന്നതിനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിരുന്നത്. എന്നാൽ, ബി -777 േശ്രണിയിലുള്ള വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് സർവിസ് എന്നാണ് അറിയുന്നത്. കേരളത്തിൽനിന്ന് 11,197 തീർഥാടകരും ലക്ഷദ്വീപിൽനിന്ന് 298 പേരും മാഹിയിൽനിന്ന് 80 പേരും ഉൾപ്പടെ 11,575 പേരാണ് യാത്രയാവുക. മറ്റു സംസ്ഥാനങ്ങളിൽനിന്ന് അവസരം ലഭിച്ചവർ യാത്ര റദ്ദാക്കിയതുൾപ്പെടെ കേരളത്തിന് അധിക സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിനിമയ നിരക്ക് കുറഞ്ഞു
കൊണ്ടോട്ടി: രൂപയുടെ മൂല്യം വർധിച്ചതിനാൽ ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സൗദി റിയാലുമായുള്ള വിനിമയ നിരക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം ഒരു റിയാലിന് 18.20 രൂപയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി വിനിമയ നിരക്കായി നിശ്ചയിച്ചിരുന്നത്. ഇത്തവണ ഇത് 17.39 രൂപയാണ്. അതേസമയം, വിമാന നിരക്ക് വർധനക്കൊപ്പം ഇത്തവണ മദീനയിലെ താമസ നിരക്കിലും ചെറിയ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 200 റിയാലാണ് കൂടിയത്. കഴിഞ്ഞ വർഷം 500 സൗദി റിയാലായിരുന്നത് ഇത്തവണ 700 ആയി. മിന, മുസ്ദലിഫ താമസ നിരക്കിലും കഴിഞ്ഞ വർഷത്തേക്കാൾ 250 റിയാലിെൻറ മാറ്റമുണ്ട്. കഴിഞ്ഞ വർഷം 4,240 ആയിരുന്നെങ്കിൽ ഇത്തവണ 4,490 ആയി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.