ഹജ്ജ് പുറപ്പെടൽ കേന്ദ്രം: കേരളത്തിൽനിന്ന് കരിപ്പൂരും കൊച്ചിയും
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് സർവിസ് നടത്തുന്നതിന് കേ ന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ത്യയിലെയും സൗദിയിലെയും വിമാന കമ്പനികളിൽ നിന്ന് ടെൻ ഡർ ക്ഷണിച്ചു. കേരളത്തിൽനിന്ന് കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളാണ് ഹജ്ജ് പുറ പ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിലുൾപ്പെട്ടത്. കണ്ണൂരിനെ ഉൾപ്പെടുത്തണമെന്ന് സംസ് ഥാന സർക്കാറും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കുറഞ്ഞ ദൂ രപരിധിയിൽ പുറപ്പെടൽ കേന്ദ്രങ്ങൾ അനുവദിക്കാത്തതിനാൽ കണ്ണൂരിന് അനുമതി നൽകിയ ിട്ടില്ല. രാജ്യത്തെ 22 വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 24 ആണ് ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി.
കേരളത്തിൽനിന്ന് ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് ഹജ്ജ് സർവിസ്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള 11550തോളം തീർഥാടകെരയാണ് സംസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ കരിപ്പൂരിൽനിന്ന് 9000ഉം നെടുമ്പാശ്ശേരിയിൽ നിന്ന് 2550ഉം തീർഥാടകരാണ് പുറപ്പെടുക. കരിപ്പൂർ ആദ്യഘട്ടത്തിലും കൊച്ചി രണ്ടാംഘട്ടത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മദീനയിലേക്കും രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഇടങ്ങളിൽനിന്ന് ജിദ്ദയിലേക്കുമായിരിക്കും സർവിസ്.
മടക്കം യഥാക്രമം ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി അഞ്ച് സർവിസുകളാണ് നടത്താൻ അനുവദിക്കുക. കൊച്ചിയിൽനിന്ന് കോഡ് ഇയിലെ ബി 747-400, ബി 777-300 ഇ.ആർ എന്നീ വിമാനങ്ങൾ ഉപയോഗിച്ചും കരിപ്പൂരിൽനിന്ന് കോഡ് ഡിയിലെ ബി 767, കോഡ് ഇയിലെ എ 330-300, ബി 777-200 ഇ.ആർ എന്നീ വിമാനങ്ങൾ ഉപയോഗിച്ചും സർവിസ് നടത്താനാണ് ടെൻഡർ.
ആദ്യ ഹജ്ജ് വിമാനം ജൂൺ 22ന്
കരിപ്പൂർ: ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 22ന് യാത്ര തിരിക്കും. കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെ 11 ഇടങ്ങളിൽനിന്നാണ് ജൂൺ 22 മുതൽ ജൂലൈ 11 വരെ ആദ്യഘട്ട സർവിസ്. ജൂലൈ 30 ആണ് അറഫ ദിനം പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് മടക്കയാത്ര.
ജൂലൈ ഒമ്പത് മുതൽ 25 വരെയാണ് കൊച്ചിയുൾപ്പെടെ രണ്ടാംഘട്ടത്തിലുള്ള 11 വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസ്. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയാണ് മടക്കയാത്ര. ഇക്കുറി പുതിയ പുറപ്പെടൽ കേന്ദ്രമായി വിജയവാഡയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ 22 ആയി വർധിച്ചു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർക്കാണ് വിജയവാഡയിൽനിന്ന് ഹജ്ജിന് പുറപ്പെടാൻ സാധിക്കുക.
ഇവർ നേരത്തേ തെലങ്കാനയിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടിരുന്നത്. മറ്റു വിമാനത്താവളങ്ങളെല്ലാം നിലനിർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.