‘കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുന:സ്ഥാപിക്കും’
text_fieldsതിരുവനന്തപുരം: അടുത്ത സീസണിന് മുമ്പായി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരിലേക്ക് മാറ്റുന്നതിനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനം കാരണമാണ് ഇത് ഇപ്പോള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ടി.വി. ഇബ്രാഹിമിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പണി പൂര്‍ത്തിയായെങ്കിലും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ളെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. റണ്‍വേയുടെ നീളം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. ഹജ്ജ് യാത്രികരില്‍ ഏറെയും മലബാറില്‍ നിന്നുള്ളവരായതു കൊണ്ട് കേന്ദ്രം കരിപ്പൂരില്‍ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. റണ്‍വേയുടെ അപര്യാപ്തതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനം അനിവാര്യമാണ്. അതിന് സ്ഥലം ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും സഹായിക്കണം. വിമാനത്താവളത്തിന്‍െറ വികസനത്തെ തടസ്സപ്പെടുത്താന്‍ പല ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് മുഖ്യമന്ത്രിയുള്‍പ്പെടെ വീണ്ടും സമ്മര്‍ദംചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.