ഹലാൽ വിവാദം കേരളത്തിൽ വിലപ്പോകില്ല; മതമൈത്രി തകർക്കാൻ ആർ.എസ്.എസിന്‍റെ ആസൂത്രിത ശ്രമം -കോടിയേരി
text_fieldsതിരുവനന്തപുരം: ഹലാൽ വിവാദം കേരളത്തിൽ വിലപോകില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ മതമൈത്രി തകർക്കാൻ ആർ.എസ്.എസിന്‍റെ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നത്തിൽ ബി.ജെ.പിക്ക് വ്യക്തമായ നിലപാടില്ലെന്നും കോടിയേരി പറഞ്ഞു.
ഇത്തരം വിവാദങ്ങൾ കേരളത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പി വലിയ രീതിയിൽ ഉയർത്തുന്നതിനിടെയാണ് കോടിയേരിയുടെ പ്രസ്താവന. സമൂഹ മാധ്യമങ്ങളിലൂടെയും നേതാക്കളുടെ പ്രസ്താവനകളിലൂടെയും ഹലാലിനെതിരായ ചർച്ചകൾ ബി.ജെ.പി സജീവമാക്കി നിലനിർത്തുന്നുണ്ട്.
ഹലാൽ എന്നാൽ മന്ത്രിച്ചൂതി മുസ്ലിയാർ തുപ്പിയ ഭക്ഷണം എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറത്ത്. സമാനമായ പ്രസ്താവന പൂഞ്ഞാർ മുൻ എം.എൽ.എ പി.സി.ജോർജും നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇവരുടെ പ്രസ്താവനകൾക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.