Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാൾ മാർക്കിങ്​: ഒരു...

ഹാൾ മാർക്കിങ്​: ഒരു മാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന്​​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതി​െൻറ പേരിൽ ഒരുമാസത്തേക്ക്​ വ്യാപാരികൾക്കെതിരെ നടപടി പാടില്ലെന്ന്​ ഹൈകോടതി. ഹാൾ മാർക്കിങ്ങും രജിസ്​ട്രേഷനും പൂർത്തീകരിക്കാത്തവർ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ജസ്​റ്റിസ്​ വി.ജി. അരുൺ വ്യക്തമാക്കി. കോവിഡ്​ പശ്ചാത്തലവും ലോക്ഡൗണും മൂലം ഹാൾമാർക്കിങ്​ രജിസ്​​േട്രഷൻ നടപടി പൂർത്തീകരിക്കാനായില്ലെന്നും കൂടുതൽ സമയം അനുവദിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട്​ ചില വ്യാപാരികൾ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഉത്തരവ്​.

ഈ മാസം 15 മുതലാണ്​ ഹാൾമാർക്കിങ്ങും ബ്യൂറോ ഓഫ്​ ഇന്ത്യൻ സ്​റ്റാൻ​േഡർഡ്​സ് (ബി.ഐ.എസ്​) രജിസ്​​േ​ട്രഷനും രാജ്യത്ത്​ നിർബന്ധമാക്കിയത്​. രജിസ്​ട്രേഷനും ഹാൾമാർക്കിങ്ങുമില്ലെങ്കിൽ ഒരുലക്ഷം വരെ പിഴയും ഒരു വർഷം വരെ തടവുമടക്കം ശിക്ഷനടപടികളെടുക്കുന്ന സാഹചര്യമുണ്ടെന്നും സംസ്ഥാനത്ത്​ ഇതിന്​ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ സമയം നീട്ടണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, കേരളത്തിൽ 73 അംഗീകൃത ഹാൾമാർക്കിങ്​ കേന്ദ്രങ്ങളുണ്ടെന്നും രജിസ്​ട്രേഷന്​ ഓൺലൈനിൽ അപേക്ഷിക്കാൻ സൗകര്യമുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിച്ചിട്ടുണ്ട്​. ഇനി നീട്ടാനാവില്ലെന്നും വ്യക്തമാക്കി.

വിൽക്കുന്ന സ്വർണത്തി​ന്​ 100 ശതമാനം ഗുണമേന്മ ഉറപ്പാക്കുകയാണ്​ ഹാൾമാർക്കിങ്​​ നിർബന്ധമാക്കിയതി​െൻറ ലക്ഷ്യമെന്ന്​ കോടതി പറഞ്ഞു. സ്വർണ വിൽപനമേഖലയിൽ തുടരാൻ ഈ വ്യവസ്ഥ​ പാല​ിച്ചേ പറ്റൂ. ഇതിന്​ മതിയായ സമയം അനുവദിച്ച സാഹചര്യത്തിൽ ഇനിയും നീട്ടാൻ ഉത്തരവിടാനാകില്ല. അതേസമയം, ലോക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നെന്ന വസ്​തുത പരിഗണിക്കാതിരിക്കാന​ുമാവില്ല. തുടർന്നാണ്​ ഒരുമാസത്തേക്ക്​ നടപടി പാടില്ലെന്ന്​ ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradersHigh CourtHallmarking
News Summary - Hallmarking: High Court rules no action against traders for a month
Next Story