ഹാൾമാർക്കിങ് ആഭരണ നിർമാണ സ്ഥലങ്ങളിലേക്ക്; പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി
text_fieldsകൊച്ചി: സ്വർണാഭരണങ്ങളിലെ ഹാൾ മാർക്കിങ് റീെട്ടയിൽ കേന്ദ്രങ്ങളിൽനിന്ന് ആഭരണ നിർമാണ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിലെ അഖിലേന്ത്യ സംഘടനകൾ രംഗത്ത്. ജ്വല്ലറികളിലേക്ക് അയക്കും മുമ്പ് ആഭരണ നിർമാതാക്കളും മൊത്തക്കച്ചവടക്കാരും ഉൽപന്നങ്ങൾ ഹാൾമാർക്ക് ചെയ്യണമെന്നാണ് 2021 ജൂണിലെ പുതിയ മാനദണ്ഡം. ഇതോടെ ഹാൾമാർക്കിങ് രാജ്യത്തെ എട്ടുപത്തിടങ്ങളിലേക്ക് ചുരുങ്ങുമെന്നും ആഭരണങ്ങളിൽ കൃത്രിമം കാണിക്കാൻ ഇടയുണ്ടെന്നും ഹാൾമാർക്കിങ് ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനെതിരെ സെപ്റ്റംബർ 28ന് സൂചന പണിമുടക്ക് നടത്തും.
റീെട്ടയിൽ ജ്വല്ലറിയുമായോ ഉപഭോക്താവുമായോ ഒരുബന്ധവും ആഭരണ നിർമാതാക്കൾക്കും മൊത്തക്കച്ചവടക്കാർക്കും ഇല്ല. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ പൂർണ ഉത്തരവാദിത്തം വിൽക്കുന്ന റീെട്ടയിൽ ജ്വല്ലറി ഉടമക്കാകും. നിർമാണ സ്ഥലത്തുനിന്ന് മൂന്നുനാല് കൈകൾ മറിഞ്ഞാണ് ആഭരണം ജ്വല്ലറികളിൽ എത്തുക. തുടക്കത്തിൽതന്നെ ഹാൾമാർക്കിങ് നടത്തിയതിനാൽ പിന്നീട് ഉൽപന്നം കൊണ്ടുവരുേമ്പാൾ കൃത്രിമം കാണിച്ചാൽ കണ്ടെത്താൻ കഴിയില്ലെന്ന് ഹാൾമാർക്കിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ജയിംസ് ജോസ് പറഞ്ഞു.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ റീെട്ടയിൽ ജ്വല്ലറിയുള്ള നഗരങ്ങളിൽതന്നെ ഹാൾമാർക്കിങ് നടത്തണം. അതല്ലെങ്കിൽ രാജ്യത്ത് നിലവിൽ 256 ജില്ലകളിലുള്ള ഹാൾമാർക്കിങ് സെൻററുകൾ കാലക്രമേണ ഇല്ലാതായി ആഭരണ നിർമാണ േകന്ദ്രങ്ങളിൽ മാത്രമായി ചുരുങ്ങും. നിർബന്ധിത ഹാൾമാർക്കിങ്ങിെൻറ ലക്ഷ്യംതന്നെ ഇതിലൂടെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. വൻകിട ജ്വല്ലറികൾക്ക് സ്വയം ഹാൾമാർക്കിങ് സർട്ടിഫിക്കേഷൻ നടത്താൻ അനുമതി നൽകരുതെന്നും നിലവിൽ ഒരു ആഭരണത്തിന് 35 രൂപ വരുന്ന ഹാൾമാർക്കിങ് ഫീസ് 60 രൂപയായി ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെൻറർ കേരള പ്രസിഡൻറ് എം.എ. റഷീദ്, ഫൈസൽ സിദ്ദീഖ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.