കാസർകോട് ആരോഗ്യ മേഖല: ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ഫലമാണ് ലോക്ഡൗൺ കാലത്ത് മംഗളൂ രുവിലെ ചികിത്സ ലഭ്യമാകാതെ 14 പേർ മരിക്കാനിടവരുത്തിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പ ലം. ഇനിയും കാസർകോട് ജനതയുടെ ജീവൻ കർണാടക ലോബിക്ക് പന്താടാൻ നൽകരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാസർകോട്ടെ ആരോഗ്യ മേഖലയുടെ പുനരുജ്ജീവനത്തിന് അടിയന്തിരമായി നടപ്പാക്കേണ്ട 18 നിർദ്ദേശങ്ങളോടെ ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 30 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അഞ്ച് സി.എച്ച്.സികളുടെയും കുറവ് ജില്ലയിലുണ്ട്. നിലവിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് 2013ല്‍ പ്രഭാകരൻ കമീഷൻ ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല.
ട്രോമ കെയര്‍, വെന്‍റിലേറ്റര്‍, പള്‍മോണോളോജിസ്റ്റ്, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് എന്നീ വിഭാഗങ്ങള്‍ സര്‍ക്കാര്‍തലത്തിലും സ്വകാര്യതലത്തിലും ജില്ലയിലില്ല എന്നത് എത്രമാത്രം പിന്നിലാണ് കാസർകോട് എന്നത് വിളിച്ച് പറയുന്നു.
എൻഡോസൾഫാൻ മേഖലയിൽ ശിപാർശ ചെയ്യപ്പെട്ട സാന്ത്വന ചികിത്സാ ആശുപത്രി കടലാസിൽ മാത്രമാണ് ഇപ്പോഴും. ഈ അവഗണന അവസാനിപ്പിക്കുകയും കാസർകോട്ടെ ആരോഗ്യ സംവിധാനത്തെ സർക്കാർ മേഖലയിൽ തന്നെ സ്വയം പര്യാപ്തമാക്കുന്നതിന് തയ്യാറാകണമെന്നും അതിനായി സമഗ്രമായ പാക്കേജിന് സർക്കാർ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനായി അടിയന്തര സ്വഭാവത്തിൽ നടപ്പാക്കേണ്ട പതിനെട്ടിന നിർദ്ദേശങ്ങളാണ് കത്തിലുള്ളത്. കത്തിന്‍റെ പകർപ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.