ലിംഗസമത്വം നഴ്സറിതലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം –ഹാമിദ് അൻസാരി
text_fieldsകോഴിക്കോട്: നഴ്സറി, പ്രൈമറി, സെക്കൻഡറി തലം മുതൽ ലിംഗസമത്വം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും പ്രായോഗികവത്കരിക്കുകയും വേണമെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പറഞ്ഞു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടിവ് സ്റ്റഡീസും (ഐ.ഒ.എസ്) നാഷനൽ വിമൻസ് ഫ്രണ്ടും ചേർന്ന് ‘മാനവിക സമൂഹം സൃഷ്ടിക്കുന്നതിൽ സ്ത്രീകളുടെ പങ്ക്’ എന്ന പേരിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികപരിശീലനം, യോഗ, ഇഷ്ടപ്പെട്ട കായികവിനോദം എന്നിവയിലെല്ലാം പെൺകുട്ടികളെ പങ്കെടുപ്പിക്കുന്ന തരത്തിലേക്ക് മാറണം. ഇന്ത്യൻ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഇതിനു വിരുദ്ധമായ പ്രവർത്തനം നടക്കുന്ന രാജ്യങ്ങളിൽ 125ാമതാണ് ഇന്ത്യയുടെസ്ഥാനമെന്ന് 2016ലെ യു.എൻ വികസനപദ്ധതിയുടെ മാനവിക വികസന റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിൽ സ്ത്രീയുടെയും പുരുഷെൻറയും അവകാശങ്ങളും ഉത്തരവാദിത്തവും തുല്യമാണ്. അവൾക്ക് ഒരു സ്വതന്ത്രമായ വ്യക്തിത്വമുണ്ട്.
എന്നാൽ, കാലങ്ങളായി തുടരുന്ന പാരമ്പര്യവും സാമൂഹിക സാഹചര്യവുമെല്ലാം സമത്വത്തിനുപകരം കീഴ്പ്പെടുത്തലാക്കി. ഇത് ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്ത്രീവിരുദ്ധതക്കാണ് ഇടയാക്കിയത്. ഒരു പെൺകുഞ്ഞ് ജനിക്കുന്നത് ശല്യമായും ദൗർഭാഗ്യമായും കരുതുന്ന ബോധപൂർവമോ ഉപബോധതലത്തിലുള്ളതോ ആയ അവബോധം സമൂഹത്തിെൻറ പല തലങ്ങളിലുമുണ്ട്. ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന സമത്വത്തിനുപകരം സ്ഥിരമായ സമത്വം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. എന്നാൽ, മാത്രമേ മാനവികസമൂഹം സൃഷ്ടിക്കുന്നതിൽ സ്ത്രീകൾക്കും സജീവമായും തുല്യമായും പങ്കെടുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.