പരിസ്ഥിതിയെ അവഗണിക്കുന്നത് ദുരന്തത്തെ ക്ഷണിച്ചുവരുത്തും –ഹാമിദ് അൻസാരി
text_fieldsതിരുവനന്തപുരം: പരിസ്ഥിതി മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുമ്പോഴാണ് പ്രകൃതി പ്രതിഭാ സങ്ങൾ ദുരന്തങ്ങളായി മാറുന്നതെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. കേരള പുനർ നിർമാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലും ജനാവിഷ്കാര പീപിൾസ് വെബ് പോർട്ടലും നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
പശ്ചിമഘട്ട മേഖലയെ കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലയായാണ് വിദഗ്ധർ പരിഗണിക്കുന്നത്. ദേശീയദുരന്തമായി കേരളത്തിലെ പ്രളയത്തെ കണക്കാക്കാതിരുന്നത് നിയമത്തിലെ സാങ്കേതികത്വം കൊണ്ടുമാത്രമാണ്.
യു.എൻ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെൻറ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി തയാറാക്കിയ വേൾഡ് റിസ്ക് ഇൻഡക്സിൽ മറ്റു പല രാജ്യങ്ങൾക്കുമൊപ്പം ഇന്ത്യ മുൻപന്തിയിലാണുള്ളത്. ഇന്ത്യയിലെ പ്രളയസാധ്യതയുള്ള 10 സ്ഥലങ്ങളിൽ കേരളവുമുണ്ട്.
ഇതിനെ നേരിടാനും ഇതുമായി ഇഴുകിച്ചേരാനുമുള്ള കേരളത്തിെൻറ കഴിവിന് ഏറെ പ്രാധാന്യമുണ്ട്. ദുരിതത്തിൽനിന്ന് വളരെ വേഗം പൂർവസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായതാണ്. കേരളത്തിെൻറ പുനർനിർമാണത്തിലും പുനഃസ്ഥാപനത്തിലും ഈ കഴിവ് നിലനിർത്തുകയെന്നതാണ് ഇനിയുള്ള വെല്ലുവിളി. ജീവനോപാധികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പുനഃസ്ഥാപനവും മറ്റു പ്രക്രിയകളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ജനങ്ങളെ മുന്നിൽക്കണ്ടുള്ളതാണ്.
കേരളത്തിെൻറ പുനർനിർമാണത്തിനുള്ള സാമ്പത്തിക സഹായത്തിൽ കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും വിഹിതമാണ് മുഖ്യം. അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നുള്ള അടിയന്തര ഫണ്ടുകൾ സ്വീകരിക്കുന്നതിെൻറ സാധ്യതകൾ വിനിയോഗിക്കണം. പ്രളയം കേരളത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്. കേരള പുനർനിർമാണത്തിന് 30,000 കോടി രൂപയാണ് ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.