കൈവെട്ട് കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍
text_fieldsകൊച്ചി: കോളജ് അധ്യാപകെൻറ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി എന്‍.ഐ.എയുടെ പിടിയിൽ. 43ാം പ്രതി ആലുവ കുന്നത്തേരി സ്വദേശി മന്‍സൂറിനെയാണ് (48) ആലുവയില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്ന ഇയാൾ ആലുവയിലെ വീട്ടില്‍ വെന്നന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ സംഘം അവിടെ എത്തി അറസ്റ്റ് ചെയ്തത്.
എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്തമാസം നാലുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. മുഖ്യപ്രതി എം.കെ. നാസറിനൊപ്പം 2010 മാര്‍ച്ച് 28ന് നടന്ന ഗൂഢാലോചനയില്‍ ഇയാൾ പങ്കെടുത്തതായാണ് എന്‍.ഐ.എയുടെ ആരോപണം. 2011 മുതല്‍ ഒളിവിലായിരുന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ വിദേശത്തേക്ക് കടക്കാൻ കഴിഞ്ഞില്ലെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് മന്‍സൂര്‍ അടക്കമുള്ളവര്‍ക്കെതിരെ മൂന്നാം അനുബന്ധ കുറ്റപത്രം നല്‍കിയത്.
2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിര്‍മലമാത പള്ളിയില്‍നിന്ന് പുറത്തേക്ക് വരുകയായിരുന്ന തൊടുപുഴ ന്യൂമാൻ േകാളജ് അധ്യാപകൻ പ്രഫ. ജോസഫിനുനേരെ ആക്രമണമുണ്ടായത്. 2015ല്‍ നടന്ന ആദ്യഘട്ട വിചാരണയില്‍ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. അടുത്തഘട്ട വിചാരണ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.