കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിനെ അധ്യാപകൻ തിരിച്ചറിഞ്ഞു
text_fieldsകൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദയുടെ പേരിൽ മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ എൻ.ഐ.എ തിരിച്ചറിയൽ പരേഡ് നടത്തി. ആക്രമിക്കപ്പെട്ട അധ്യാപകൻ ടി.ജെ. ജോസഫ് മുഖ്യപ്രതി അശമന്നൂർ സ്വദേശി സവാദിനെ തിരിച്ചറിഞ്ഞു.
കൈവെട്ടിയത് സവാദായിരുന്നുവെന്നും തന്റെ മനസ്സിൽ പതിഞ്ഞ മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ലെന്നും ടി.ജെ. ജോസഫ് പറഞ്ഞു. ജോസഫിന്റെ മകൻ മിഥുൻ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരും തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നു. എറണാകുളം സബ് ജയിലിലാണ് സവാദിന്റെ തിരിച്ചറിയൽ പരേഡ് നടന്നത്.
എൻ.ഐ.എ സംഘം കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയിൽ തിരിച്ചറിയൽ പരേഡിന് അപേക്ഷ നൽകിയിരുന്നു. അനുമതി നൽകിയ കോടതി, നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ മജിസ്ട്രേറ്റിനെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.