കൈവെട്ട് കേസ്: മൂന്നു പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കില്ല; പകരം ഐ.പി.സി 202, 212 വകുപ്പുകൾ
text_fieldsകൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കില്ല. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കറാണ് പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പ് ഒഴിവാക്കിയത്.
കേസിലെ ഒമ്പതാം പ്രതി കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), 11-ാം പ്രതി കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), 12-ാം പ്രതി ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) യു.എ.പി.എ ഒഴിവാക്കപ്പെട്ടവർ. എന്നാൽ, ഈ പ്രതികൾക്കെതിരെ ഐ.പി.സി 202, 212 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. അഞ്ച് പ്രതികളെ വെറുതേവിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ ഉച്ചക്ക് മൂന്നു മണിക്ക് കോടതി വിധിക്കും.
രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര തോട്ടത്തിക്കുടി വീട്ടില്‍ സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ എം.കെ. നാസർ (48), അഞ്ചാം പ്രതി ആലുവ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ.എ. നജീബ് (42), ഒമ്പതാം പ്രതി കുഞ്ഞുണ്ണിക്കര മണ്ണർകാട് വീട്ടിൽ എം.കെ. നൗഷാദ് (48), 11-ാം പ്രതി കുഞ്ഞുണ്ണിക്കര പുലിയത്ത് വീട്ടിൽ പി.പി. മൊയ്തീൻകുഞ്ഞ് (60), 12-ാം പ്രതി ആലുവ തായിക്കാട്ടുകര പണിക്കരുവീട്ടിൽ പി.എം. അയ്യൂബ് (48) എന്നിവരാണ് കുറ്റക്കാർ.
നാലാം പ്രതി ഓടക്കാലി ഏക്കുന്നം തേലപ്പുറം വീട്ടിൽ ഷഫീഖ് (31), ഓടക്കാലി ഏക്കുന്നം കിഴക്കനായിൽ വീട്ടിൽ അസീസ് ഓടക്കാലി (36), ആലുവ തോട്ടക്കാട്ടുകര മാട്ടുപ്പടി വീട്ടിൽ മുഹമ്മദ് റാഫി (40), ആലുവ വെളിയത്തുനാട് കരിമ്പനക്കൽ വീട്ടിൽ സാബു എന്ന ടി.പി. സുബൈർ (40), ആലുവ കുന്നത്തേരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൻസൂർ (52) എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.